Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീഡനകേസിലെ ഇരയുടെ...

പീഡനകേസിലെ ഇരയുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ച മാധ്യമ പ്രവർത്തകൻ അറസ്​റ്റിൽ

text_fields
bookmark_border
പീഡനകേസിലെ ഇരയുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ച മാധ്യമ പ്രവർത്തകൻ അറസ്​റ്റിൽ
cancel

കോയമ്പത്തൂർ: ലൈംഗിക പീഡന കേസിൽ ഇരയായ ബാലികയുടെ പേരും കുടുംബ വിവരങ്ങളും റിപ്പോർട്ട്​ ചെയ്​ത മാധ്യമ പ്രവർത്തകൻ അറസ്​റ്റിൽ. ‘സെയ്​തി സാറൽ’ എന്ന തമിഴ്​ ന്യൂസ്​ പോർട്ടലി​​െൻറ എഡിറ്ററായ കോയമ്പത്തൂർ വേലാണ്ടിപാളയം രമേഷ്​(35) ആണ്​ അറസ്​റ്റിലായത്​. 

ജൂലൈ 13നാണ്​ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ കേസിൽ പൊള്ളാച്ചി ജമീൻ ഉൗത്തുക്കുളി സ്വദേശി ബാബു(26)വിനെ പൊള്ളാച്ചി മഹിള പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. 

ജൂലൈ 15നാണ്​ കേസ്​ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്​. പെൺകുട്ടിയുടെ പിതാവ്​ ജൂ​ൈല 18ന്​ പരാതി നൽകി. അറസ്റ്റിലായ രമേഷ്​ പിന്നീട്​ ജാമ്യത്തിലിറങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistsexual abusePocso Cases
News Summary - sexual abuse news -journalist arrested
Next Story