ലൈംഗിക പീഡനം: അഗതിമന്ദിരം നടത്തിപ്പുകാരൻ അറസ്റ്റിൽ
text_fieldsദങ്കനൽ (ഒഡിഷ): പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അഗതിമന്ദിരം നടത്തിപ്പുകാരൻ അറസ്റ്റിൽ. അന്തേവാസികളായ പെൺകുട്ടികൾ പീഡനം മാധ്യമങ്ങളിലൂടെ വെളിെപ്പടുത്തിയതോടെയാണ് ക്രൂരപീഡനം പുറംലോകമറിഞ്ഞത്.
രണ്ടുവർഷമായി ഇയാൾ പെൺകുട്ടികളെ ശാരീരികമായും മാനസികമായും ലൈംഗികമായും പീഡിപ്പിച്ചെന്നായിരുന്നു വെളിെപ്പടുത്തൽ. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന ഭീഷണിയും അപമാനവും ഭയവുമാണ് ഇത്രയും കാലം പീഡനം സഹിക്കാൻ കാരണമെന്നാണ് പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.
ആൺകുട്ടികളും പെൺകുട്ടികളുമടക്കം 80ലേെറ പേരെ പാർപ്പിക്കുന്നതാണ് അഗതിമന്ദിരം. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജില്ല ശിശു സംരക്ഷണ ഒാഫിസർ അനുരാധ ഗോസ്വാമിയുടെ നേതൃത്വത്തിൽ അഗതിമന്ദിരത്തിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് അവരുടെ പരാതിയിലാണ് നടത്തിപ്പുകാരനായ സിമഞ്ചൽ നായക് അറസ്റ്റിലായത്.
അനധികൃതമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് അനുരാധ പറഞ്ഞു. വനിത-ശിശുക്ഷേമ മന്ത്രാലയം കർശന നടപടി തുടങ്ങിയതോടെ രാജ്യത്തെ 539 ശിശുപരിചരണ കേന്ദ്രങ്ങൾ പൂട്ടിയതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
