ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രജ്വൽ രേവണ്ണയുടെ സഹോദരൻ
text_fieldsബംഗളൂരു: ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന ബ്ലാക്ക്മെയിലിങ് ലഭിച്ചതായി ജനതാദൾ സെക്യുലർ നേതാവ് സൂരജ് രേവണ്ണ. ലൈംഗികാതിക്രമ കേസിലെ പ്രതിയായ പ്രജ്വലിന്റെ സഹോദരനാണ് സൂരജ്. ജനതാദൾ നേതാവിന്റെ സുഹൃത്താണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.
ചേതൻ എന്ന് പേരുള്ള ഒരാൾ സമീപിച്ച് അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ സൂരജ് രേവണ്ണയെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അദ്ദേഹത്തിന്റെ സുഹൃത്ത് ശിവകുമാർ നൽകിയ പരാതിയിൽ പറയുന്നു. ചേതൻ ആദ്യം ജോലിക്കായാണ് സമീപിച്ചത്. തുടർന്ന് സൂരജിന്റെ ഫോൺ നമ്പർ നൽകിയപ്പോൾ ഇയാൾ നിരന്തരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
അതേസമയം, ലൈംഗികാതിക്ര കേസിൽ പിടിയിലായ സൂരജിന്റെ സഹോദരൻ പ്രജ്വൽ രേവണ്ണ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ലൈംഗികാരോപണം ഉയർത്തിന് പിന്നാലെ ഇയാൾ ജർമനിയിലേക്ക് മുങ്ങുകയായിരുന്നു.
പിന്നീട് അന്വേഷണസംഘം സമ്മർദം ശക്തമാക്കിയതോടെ ഇയാൾ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യയിലെത്തിയതിന് പിന്നാലെ പ്രജ്വലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലും പ്രജ്വൽ രേവണ്ണ തോറ്റിരുന്നു. കോൺഗ്രസിന്റെ ശ്രേയസ് എം പട്ടേലിനോടാണ് പ്രജ്വൽ തോറ്റത്. 40,000ത്തിലേറെ വോട്ടുകൾക്കായിരുന്നു തോൽവി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

