You are here

ഡൽഹിയിൽ ലിംഗമാറ്റ ശസ്​ത്രക്രിയകൾ വർധിക്കുന്നു

13:06 PM
17/07/2017
sex-change-operation-cases-increase

ന്യൂഡൽഹി: സമൂഹത്തെ ഭയന്ന്​ സ്വന്തം വ്യക്​തിത്വം ഒളിച്ചുവെച്ച്​ ജീവിക്കേണ്ട ഗതികേടിൽ നിന്നും ട്രാൻജ​െൻറർ വിഭാഗം മുക്​തി നേടുന്നുവെന്നതി​​െൻറ സൂചനകൾ നൽകി ലിംഗമാറ്റ ശസ്​ത്രക്രിയകൾ വർധിക്കുന്നുവെന്ന്​ റിപ്പോർട്ട്​. ട്രാൻസ്​ജ​െൻറർ വിഭാഗത്തോടുള്ള സമൂഹത്തി​​െൻറ കടുത്ത എതിർപ്പുകളിൽ അയവു വരുന്നതിനാലാണ്​ കൂടുതൽ പേർ ശസ്​ത്രക്രിയക്ക്​ തയാറാകുന്നത്​. ഡൽഹി ആശുപത്രികളിൽ ലിംഗമാറ്റ ശസ്​ത്രക്രിയകൾ കൂടി വരുന്നതായാണ്​ റി​േപ്പാർട്ട്​. 

പത്തു വർഷങ്ങൾക്ക്​ മുമ്പ്​ വർഷത്തിൽ ഒരു ലിംഗമാറ്റ ശസ്​ത്രക്രിയയാണ്​ ഉണ്ടാകാറെങ്കിൽ ഇപ്പോൾ മാസത്തിൽ മുന്നും നാലും പേർ ലിംഗമാറ്റ ശസ്​ത്ര​ക്രിയ ചെയ്യണമെന്നാവശ്യപ്പെട്ട്​ ആശുപത്രിയിൽ എത്താറു​െണ്ടന്ന്​ സ​െൻറർ ഡൽഹി ലോക്​ നായിക്​ ആശുപത്രിയിലെ പ്ലാസ്​റ്റിക്​ സർജറി വിദഗ്​ധൻ ഡോ. പി.എസ്​ ഭണ്ഡാരി പറയുന്നു. നിലവിൽ ആശുപത്രിയിൽ ശസ്​ത്രക്രിയക്ക്​ രജിസ്​റ്റർ ചെയ്​ത്​ കാത്തിരിക്കുന്നവർ അഞ്ചുപേരാണ്​. അതിൽ രണ്ട്​ എഞ്ചിനീയർ വിദ്യാർഥികളും ഒരു മെഡിക്കൽ വിദ്യാർഥിയും ഉൾപ്പെടുന്നു. ഇതിൽ അത്​ഭുതപ്പെടാനില്ലെന്ന്​ ആശുപത്രിയിലെ കൻസൾട്ടൻറ്​ സൈക്യാട്രിസ്​റ്റ്​ ഡോ. രാജീവ്​​ മേത്ത പറഞ്ഞു. 

ട്രാൻസ്ജെ​േൻറഴ്​സിനെ അംഗീകരിക്കാൻ സമൂഹം പഠിച്ചു വരുന്നുവെന്ന്​ കാണിക്കാൻ താൻ അടുത്ത് ചികിത്​സിച്ച ഒരു യുവതിയുടെ കഥയാണ്​ രാജീവ്​ മേത്ത വിവരിച്ചത്​. ഇള എന്ന്​ അവരെ വിളിക്കാം. നോയിഡ സ്വദേശിയായ ഇള പെൺകുട്ടിയായാണ്​ ജനിച്ചത്​. എന്നാൽ, ​ഫ്രോക്കുകൾ ധരിക്കുന്നതും പാവക്കുട്ടികളുമായി കളിക്കുന്നതും അവൾ ഇഷ്​ടപ്പെട്ടില്ല. ആൺ മനസാണ്​ തനിക്കെന്ന്​ മാതാപിതാക്കളെ അറിയിക്കാൻ ശ്രമിച്ചപ്പോൾ ആ യാഥാർഥ്യം അംഗീകരിക്കാൻ അവർ തയാറായില്ല. മനഃപൂർവം കാട്ടിക്കൂട്ടുകയാണെന്ന്​ കുറ്റപ്പെടുത്തി. ഒടുവിൽ സമ്മർദ്ദം താങ്ങാനാകാതെ അവൾ ഉറക്കഗുളികകൾ കഴിച്ച്​ ആത്​മഹത്യക്ക്​ ശ്രമിച്ചു. 

രക്ഷിതാക്കൾ കൃത്യസമയത്ത്​ ആശുപത്രിയി​െലത്തിച്ചു. അവിടെയുള്ള ഡോക്​ടറോട്​ താൻ പെൺ ശരീരത്തിനുള്ളിൽ കുടുങ്ങിപ്പോയ ആൺകുട്ടിയാ​െണന്ന്​ ഇള പറഞ്ഞു. ഡോക്​ടർമാർ പരിശോധിച്ച്​ അവൾക്ക്​ ലൈംഗികസത്വ പ്രശ്​നമുണ്ടെന്ന്​ കണ്ടെത്തി. മാതാപിതാക്കളോട്​ അവസ്​ഥ വിവരിച്ചു. അതിനു ശേഷം രക്ഷിതാക്കളു​െട പിന്തുണയോടു കൂടി തന്നെ അവൾ ശസ്​ത്രക്രിയക്ക്​ വിധേയായി പുരുഷനായി മാറി.

ഇത്തരം ധാരാളം കേസുകൾ ആശുപത്രിയിൽ ദിവസും വരുന്നുണ്ട്​. ലിംഗമാറ്റ ശസ്​ത്ര​ക്രിയകൾ ചെയ്​തു കഴിഞ്ഞാൽ പിന്നെ പൂർവസ്ഥിതിയിലെത്താൻ സാധിക്കില്ല. അതിനാൽ ഇത്തരം ആവശ്യക്കാരോട്​​ ആദ്യം പുര​ുഷനോ സ്​ത്രീയോ ആയി അഞ്ചാറുമാസം ജീവിക്കാൻ പറയും. അതിനു ശേഷം മാത്രമേ ശസ്​ത്രക്രിയ നടത്തൂവെന്ന്​ ഡോക്​ടർമാർ വിവരിക്കുന്നു.

സമൂഹത്തിൽ സ്വീകാര്യതയും പിന്തുണയും ലഭിക്കുകയും ലിംഗമാറ്റ ശസ്​ത്രക്രിയകൾ വ്യാപകമാകുകയും ചെയ്​തതോടെയാണ്​ ആളുകൾ ശസ്​ത്ര​ക്രിയക്കായി മുന്നോട്ടുവരാൻ തുടങ്ങിയത്​. സർക്കാർ ആശുപത്രികളിൽ ശസ്​ത്രക്രിയ ചെയ്​തു കിട്ടുന്നതിനായി ആളുകൾ വരി നിൽക്കുകയാണ്​. വൻ തുക ചെലവ് വരുന്ന ശസ്​ത്രക്രിയയായതിനാൽ സർക്കാർ ആശുപത്രികളെയാണ്​ ആളുകൾ കൂടുതൽ സമീപിക്കുന്നത്​. 

COMMENTS