Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ശ്ലീ​ല സീ​ഡി:...

അ​ശ്ലീ​ല സീ​ഡി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യന്ത്രി രമൺ സിങ് 

text_fields
bookmark_border
അ​ശ്ലീ​ല സീ​ഡി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യന്ത്രി രമൺ സിങ് 
cancel

റായ്പൂർ: ബി.​ജെ.​പി മ​ന്ത്രി​യു​ടെ അ​ശ്ലീ​ല സീ​ഡി വി​വാ​ദം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്​​ഗ​ഢ് മുഖ്യന്ത്രി രമൺ സിങ് സി.ബി.ഐക്ക് കത്തയച്ചു. വിവാദം സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് മ​ന്ത്രി രാ​ജേ​ഷ്​ മു​നാ​ത്ത്​ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രമൺ സിങ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത്. 

സംസ്ഥാന സർക്കാറിനെ പ്രതിഛായ നശിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ ഗൂഢാലോചനയാണ് അ​ശ്ലീ​ല സീ​ഡി വി​വാ​ദമെന്ന് വാർത്താസമ്മേളനത്തിൽ രമൺ സിങ് ആരോപിച്ചു. സർക്കാറിനെതിരായ കോൺഗ്രസിന്‍റെ നടപടി തരംതാഴ്ന്നതാണ്. അതു കൊണ്ടാണ് സി.ബി.ഐ അന്വേഷണം ശിപാർശ ചെയ്തത്. രാഷ്ട്രീയ നേട്ടത്തിനായി സമാനരീതിയിലുള്ള പ്രവർത്തനങ്ങൾ മറ്റൊരു പാർട്ടിയും ചെയ്യാതിരിക്കാനാണ് സർക്കാറിന്‍റെ നടപടിയെന്നും രമൺ സിങ് വ്യക്തമാക്കി. 

ബി.​ജെ.​പി മ​ന്ത്രി​യു​ടെ വി​വാ​ദ അ​ശ്ലീ​ല സീ​ഡി വിഷയ​ത്തി​ൽ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ഭൂ​പേ​ഷ്​ ഭാ​ഗേ​ലി​നെ​തി​രെ െഎ.​ടി നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​ ഛത്തീ​സ്​​ഗ​ഢ്​​ പൊ​ലീ​സ്​ കേ​സെ​ടു​ത്തിരുന്നു. അശ്ലീല സി.ഡി കൈവശമുണ്ടെന്ന് അവകാശപ്പെട്ട് മന്ത്രിയെ ബ്ലാക് മെയിൽ ചെയ്യാനും പണം തട്ടാനും ശ്രമിച്ചെന്നാണ് ആരോപണം. മ​ന്ത്രി രാ​ജേ​ഷ്​ മു​നാ​ത്ത്​ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കേ​സ്.

അ​തേ​സ​മ​യം, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ബി.​ബി.​സി-​ഹി​ന്ദി മു​ൻ റി​പ്പോ​ർ​ട്ട​റും എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​ ഒാ​ഫ്​ ഇ​ന്ത്യ അം​ഗ​വു​മാ​യ വി​നോ​ദ്​ ശ​ർ​മ​യുടെ അ​റ​സ്റ്റിനെ​ത​ി​രെ മാ​ധ്യ​മ​സ​മൂ​ഹം രംഗത്തു വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIRaman Singhmalayalam newsSex CD scandalRajesh Munat
News Summary - Sex CD scandal: Raman Singh writes to CBI to take over case against Minister Rajesh Munat -India News
Next Story