Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിൽ സെക്സ് സിഡി വിവാദം; ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയമെന്ന് ഹാർദിക്

text_fields
bookmark_border
ഗുജറാത്തിൽ സെക്സ് സിഡി വിവാദം; ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയമെന്ന് ഹാർദിക്
cancel

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന്റെതെന്നു കരുതുന്ന സെക്സ് സിഡി പുറത്തുവന്നു.  എന്നാൽ സി.ഡിയിൽ ചിത്രീകരിക്കപ്പെട്ടയാൾ താനല്ലെന്ന് ഹാർദിക് പ്രതികരിച്ചു. 2017 മേയ് പതിനാറിന് ഒരു ഹോട്ടൽ മുറിയിൽ ചിത്രീകരിച്ച നാലു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് പുറത്തായത്. പ്രാദേശിക ഗുജറാത്തി ചാനലുകളാണു വിഡിയോ പ്രക്ഷേപണം ചെയ്തത്. ഹാർദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവിനെ ഒരു സ്ത്രീയോടൊപ്പം ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്. 

ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് ഇതിലൂടെ പുറത്തായതെന്നും സി.ഡിയിലെ വ്യക്തി താനല്ലെന്നും ഹാർദിക് പട്ടേൽ പറഞ്ഞു. നിങ്ങൾക്കാവശ്യമുള്ളത്ര എന്നെ അപമാനിച്ചോളുവെന്നും അതൊന്നും എന്നിലൊരു മാറ്റവുമുണ്ടാക്കില്ല. ഗുജറാത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭവാണിതെന്ന് ഹാർദിക് പട്ടേൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കാൻ പട്ടേൽ വിഭാഗം തീരുമാനിച്ചിരുന്നു. തന്നെ അപമാനിക്കാൻ ബി.ജെ.പി വ്യാജ​ ലൈംഗിക സി.ഡി പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന ആരോപണവുമായി ഹാർദിക്​ പ​േട്ടൽ നേരത്തേ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ബി.ജെ.പി ലൈംഗിക സി.ഡി തയാറാക്കുകയാണ്​. തെരഞ്ഞെടുപ്പിന്​ മുമ്പ്​  അത്​ പുറത്തിറക്കാനാണ്​ ബി.ജെ.പിയുടെ പദ്ധതിയെന്നും ഹാർദിക്​ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sex CD leak: Hardik Patel calls it 'dirty politics'- India news
Next Story