ബി.ജെ.പി വിട്ട് ബംഗാളി നടി ശ്രബന്തി ചാറ്റർജി
text_fieldsകൽക്കത്ത: ബി.ജെ.പിയിൽ ചേർന്ന് ഏഴ് മാസത്തിന് ശേഷം പാർട്ടി വിട്ട് ബംഗാളി ജനപ്രിയ നടി ശ്രബന്തി ചാറ്റർജി. പാർട്ടി വിടുന്ന വിവരം ട്വിറ്റർ വഴിയാണ് ഇവർ അറിയിച്ചത്. പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് അവർ ട്വീറ്റ് ചെയ്തു. ബംഗാളിനെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പരിശ്രമിക്കുന്ന വിഷയത്തിൽ ബി.ജെ.പിക്ക് ആത്മാർഥതയില്ലെന്ന് അവർ കുറ്റപ്പെടുത്തി.
കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഞാൻ പോരാടിയ പാർട്ടിയായ ബി.ജെ.പിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നു. ബംഗാളിനെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പരിശ്രമിക്കുന്ന വിഷയത്തിൽ ബി.ജെ.പിക്ക് ആത്മാർഥതയില്ല -തന്റെ 1.4 ദശലക്ഷം അനുയായികളോട് നടി ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാർച്ചിലാണ് ശ്രബന്തി ചാറ്റർജി ബി.ജെ.പിയിൽ ചേർന്നത്.
തൃണമൂലിൽ ചേരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കാലം മറുപടി നൽകും എന്നായിരുന്നു നടിയുടെ ഉത്തരം. ബാംഗാൾ നിയമ സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പിയിലേക്ക് കൂറുമാറിയ പ്രമുഖരെല്ലാം ബി.ജെ.പിയുടെ ദയനീയ പരാജയത്തെ തുടർന്ന് പാർട്ടി വിട്ടുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

