Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം

text_fields
bookmark_border
ശനിയാഴ്ച വായു ഗുണനിലവാര സൂചിക 458 വരെ ഉയർന്നു
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം
cancel

ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ വായു മലിനീകരണം രൂക്ഷമാകുന്നു. ശനിയാഴ്ച ഡൽഹിയിലെ വായു ഗുണനിലവാര (എ.ക്യു.ഐ) സൂചിക 458 വരെ ഉയർന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതോടെ അടുത്ത ദിവസങ്ങളിൽ വായുമലിനീകരണ തോത് കൂടുതൽ വഷളാകും.

എ.ക്യു.ഐ അപകടകരമായ അവസ്ഥയിലേക്ക് (400ന് മുകളിൽ) ഉയർന്നതിനെ തുടർന്ന് തലസ്ഥാനത്ത് മൂന്നാം ഘട്ട ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ് മൂന്ന്) പ്രാബല്യത്തിൽ വരുത്തി.

എ.ക്യു.ഐ 382 രേഖപ്പെടുത്തിയതോടെ മുൻകരുതൽ നടപടിയായാണ് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമീഷൻ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. രണ്ടാം ഘട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നാല് ദിവസത്തിന് ശേഷമാണ് ഈ നടപടി.

ഗ്രാപ് മൂന്ന് നിലവിൽ വന്നതോടെ നിർമാണ-പൊളിക്കൽ പ്രവർത്തനങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. ഡൽഹിയിലും ഗുരുഗ്രാം, ഫരീദാബാദ്, സോണിപ്പത്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നീ സമീപ നഗരങ്ങളിലും ബി.എസ്-III പെട്രോൾ, ബി.എസ്-IV ഡീസൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹൈബ്രിഡ്/ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനും, ഓഫിസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്താനും നിർദേശിച്ചു. പഞ്ചാബി ബാഗ് (455), ഡി.ടി.യു (455), ജഹാംഗീർപുരി (449), രോഹിണി (449) തുടങ്ങി നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ എ.ക്യു.ഐ 400 കടന്ന് ഗുരുതരമായ അവസ്ഥയിലാണ്. അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കലിൽ നിന്നുള്ള പുകയുടെ പങ്ക് നിലവിൽ 13 ശതമാനത്തോളമാണെന്നും, വരും ദിവസങ്ങളിലും അന്തരീക്ഷ വായു അപകടകരമായ നിലയിൽ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Severe air pollution in Delhi
Next Story