Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ഫാക്​ടറിയിൽ...

ഡൽഹിയിൽ ഫാക്​ടറിയിൽ അഗ്നിബാധ; നിരവധി പേർ കുടുങ്ങി

text_fields
bookmark_border
ഡൽഹിയിൽ ഫാക്​ടറിയിൽ അഗ്നിബാധ; നിരവധി പേർ കുടുങ്ങി
cancel

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ പീരാ ഗാർഹിൽ അഗ്നിബാധയുണ്ടായ കെട്ടിടം തകര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെ ടെ നിരവധി പേര്‍ കുടുങ്ങി. വ്യാഴാഴ്​ച പുലർച്ചെ തീപിടിത്തമുണ്ടായ ഫാക്​ടറിയിൽ തീയണക്കാനെത്തിയവരാണ്​ കുടുങ്ങിയത്​. അഗ്നിബാധയെ തുടർന്ന്​ കെട്ടിടം തകർന്നതോടെ രക്ഷാപ്രവർത്തകർ കുടുങ്ങുകയായിരുന്നു. അഗ്​നിശമന സേനയും പൊലീസും സ്ഥലത്ത്​ രക്ഷാപ്രവർത്തനം തുടരുകയാണ്​. ഒരാളെ പുറത്തെത്തിച്ചതായാണ്​ വിവരം.

വ്യാഴാഴ്​ച പുലർച്ചെ 4.30 ഓടെയാണ്​ ഫാക്​ടറിയിൽ വൻതോതിൽ തീപിടിത്തമുണ്ടായത്​. തീപടർന്ന ശേഷം സ്​ഫോടനമുണ്ടാവുകയും കെട്ടിടം തകരുകയുമായിരുന്നു. ഏഴ് അഗ്നിശമന സേനാംഗങ്ങളാണ് അപകടം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നത്.

35 അഗ്​നിശമന യൂനിറ്റുകളാണ്​ തീയണക്കുന്നതിനും രക്ഷാപ്രവർത്തനത്തിന്​ സ്ഥലത്തെത്തുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireindia newsCollapseBurning Factory
News Summary - Several Trapped After Burning Factory Collapses In Delhi - India news
Next Story