ജമ്മു–കശ്മീർ കോൺഗ്രസിൽ കൂട്ടരാജി; അധ്യക്ഷനെതിരെ പോര്
text_fieldsജമ്മു-കശ്മീർ: ജമ്മു-കശ്മീരിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻ മന്ത്രിമാരും എം.എൽ.എമാരും പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു. തങ്ങളുടെ പരാതി കേൾക്കാൻ തയാറാകാതെ ശത്രുത മനോഭാവത്തോടെയാണ് പാർട്ടി നേതൃത്വം ഇടപെട്ടതെന്ന് നാലു മുൻ മന്ത്രിമാരും മൂന്നു മുൻ എം.എൽ.എമാരും രാജിക്കത്തിൽ വ്യക്തമാക്കി. മുൻ മന്ത്രിമാരായ ജി.എം. സരൂരി, ജുഗൽ കിഷോർ, വികാർ റസൂൽ, ഡോ. മനോഹർ ലാൽ എന്നിവരും മുൻ എം.എൽ.എമാരായ ഗുലാം നബി മോംഗ, നരേഷ് ഗുപ്ത, അമീൻ ഭട്ട് എന്നിവരുമാണ് രാജിവെച്ചത്. പാർട്ടി നേതൃത്വത്തിെൻറ കടുത്ത അവഗണനയാണ് എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് പറഞ്ഞ ഇവർ സംസ്ഥാന അധ്യക്ഷൻ ജി.എ. മിറിെനതിരെയും രംഗത്തുവന്നു. മിറിന് കീഴിൽ കോൺഗ്രസ് വിനാശകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. നിരവധി നേതാക്കൾ കോൺഗ്രസിൽ നിന്നും രാജിവെച്ച് മറ്റ് പാർട്ടികളിൽ ചേരുകയാണെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

