Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്മീരിൽ വൻ...

ജമ്മു കശ്മീരിൽ വൻ തീപിടിത്തം: പത്ത് വീടുകൾ കത്തി നശിച്ചു

text_fields
bookmark_border
huge fire in Jammu & Kashmir
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ഛഗ്ഗ് ഗ്രാമത്തിലുണ്ടായ തീപിടിത്തത്തിൽ 10ഓളം വീടുകൾ കത്തി നശിച്ചു.

ഛഗ്ഗ് ഗ്രാമത്തിലെ ഗാന്ധാരിയിലാണ് തീപിടിത്തമുണ്ടായത്. പത്തു വീടുകൾ അഗ്നിക്കിരയായി. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് പദ്ദാറിലെ സബ്ഡിവിഷണൽ മജിസ്ട്രേറ്റ് ഡോ.റിഷി കുമാർ ശർമ പറഞ്ഞു.

അപകടസ്ഥലത്ത് സൈന്യവും പൊലീസും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല.

അതേസമയം, ജമ്മു കശ്മീരിലുടനീളം വർധിച്ചുവരുന്ന തീപിടുത്തത്തെക്കുറിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി വക്താവ് ആശങ്കയറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu & Kashmirhuge fire
News Summary - Several houses gutted in huge fire in Jammu & Kashmir
Next Story