Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ചികിത്സയിലെ...

കോവിഡ്​ ചികിത്സയിലെ ക്രമക്കേടുകൾ: ആശുപത്രികളിൽ ആദായ നികുതി വകുപ്പ്​ പരിശോധന

text_fields
bookmark_border
കോവിഡ്​ ചികിത്സയിലെ ക്രമക്കേടുകൾ: ആശുപത്രികളിൽ ആദായ നികുതി വകുപ്പ്​ പരിശോധന
cancel

ന്യൂഡൽഹി: നിരവധി ആശുപത്രികൾ കോവിഡ്​ രോഗബാധിതരോട്​ പണം മുൻകൂട്ടി അടക്കാൻ ആവശ്യപ്പെടുന്നുവെന്ന പരാതി. രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ്​ വിവിധ ആശുപത്രികളിൽ പരിശോധന നടത്തി.

പല ആശുപത്രികളും പണമായി തന്നെ ബില്ലടക്കണമെന്ന്​ ആവശ്യപ്പെടുന്നുവെന്നും ആരോപണമുണ്ട്​​. ഇൻഷൂറൻസ്​ പോളിസിയുള്ള രോഗികളോട്​ പണം നൽകാൻ ആശുപത്രികൾ ആവശ്യപ്പെട്ടതും വിവാദമായി. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ആശുപത്രികളിൽ ഇതുമായി ബന്ധപ്പെട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്​. വൈകാതെ പരിശോധന വ്യാപിപ്പിക്കുമെന്ന്​ ആദായനികുതി ഉദ്യോഗസ്ഥർ അറിയിച്ചു.

​രോഗികളിൽ നിന്ന്​ ചികിത്സ ചെലവ്​ പണമായി വാങ്ങുന്നതിലൂടെ പല ആശുപത്രികളും ജി.എസ്​.ടി, ആദായ നികുതി എന്നിവയിൽ ക്രമക്കേട്​ നടത്തുന്നുണ്ടെന്നും സംശയമുണ്ട്​. നേരത്തെ കോവിഡ്​ രൂക്ഷമായതിനെ തുടർന്ന്​ രണ്ട്​ ലക്ഷത്തിൽ കൂടുതൽ തുക രോഗികളിൽ നിന്ന്​ പണമായി വാങ്ങാൻ ആശുപത്രികൾക്ക്​ ആദായ നികുതി വകുപ്പ്​ അനുമതി നൽകിയിരുന്നു. ഇത്​ പലരും ദുരുപയോഗം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Several hospitals come under taxman’s probe
Next Story