Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.ആർ.എസിൽ നിരവധി ഏക്നാഥ് ഷിൻഡെമാരുണ്ടെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ

text_fields
bookmark_border
K Chandrasekhar Rao
cancel
Listen to this Article

ഹൈദരബാദ്: ടി.ആർ.എസിൽ നിരവധി ഏക്നാഥ് ഷിൻഡെമാരുണ്ടെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബാൻഡി സഞ്ജയ്. ബി.ജെ.പിക്കും നരേന്ദ്രമോദിക്കുമെതിരെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു രൂക്ഷവിമർശനമുയർത്തിയതിനു പിന്നാലെയാണ് ബാൻഡി സഞ്ജയുടെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങൾ ഏക്നാഥ് ഷിൻഡെയെക്കുറിച്ച് സംസാരിക്കുന്നു. ആദ്യം നിങ്ങളുടെ പാർട്ടിയിലേക്ക് തന്നെ നോക്കൂ. ടി.ആർ.എസിൽ നിരവധി എക്നാഥ് ഷിൻഡെമാരുണ്ടെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹം ഏക്നാഥ് ഷിൻഡെയുടെ പേര് ഒരുപാട് തവണ പരാമർശിക്കുന്നത്. ഏകനാഥ് ഷിൻഡെയെപ്പോലുള്ള നേതാക്കൾ സ്വന്തം പാർട്ടിയിൽ വളരുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.'- ബാൻഡി സഞ്ജയ് പറഞ്ഞു.

കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ ബി.ജെ.പിക്കും നരേന്ദ്രമോദിക്കുമെതിരെ ചന്ദ്രശേഖർ റാവു ആഞ്ഞടിച്ചിരുന്നു. ഇന്ദിരാ ഗാന്ധി നേരിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ധൈര്യം കാണിച്ചു. എന്നാൽ ഇന്ത്യയിൽ ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. നരേന്ദ്രമോദി സർക്കാറുമാറി ബി.ജെ.പി ഇതര സർക്കാർവരണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - "Several Eknath Shindes In TRS": Telangana BJP Chief
Next Story