Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിലെ വോട്ടർ...

ബിഹാറിലെ വോട്ടർ പട്ടികയിൽ ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ പൗരൻമാരും; അന്തിമ വോട്ടർ പട്ടികയിൽ ഇവരുടെ പേരുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

text_fields
bookmark_border
Bihar voter list
cancel

പട്ന: ബിഹാറിലെ വോട്ടർ പട്ടികയിൽ നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർ വ്യാപകമായി കടന്നു കൂടിയതായി റിപ്പോർട്ട്. സംസ്ഥാനത്തെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിശോധന ​നടപടി പുരോഗമിക്കുന്നതിനിടെയാണ് കണ്ടെത്തൽ. ഇതെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും സെപ്റ്റംബർ 30ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിൽ നിന്ന് ഇവരുടെ പേരുകൾ ഉൾപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

ജൂൺ 25നാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടിക പരിശോധന തുടങ്ങിയത്. ജൂലൈ 26 വരെ പരിശോധന തുടരും. അനർഹരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടാണെന്ന് പറഞ്ഞായിരുന്നു നടപടി തുടങ്ങിയത്. ബിഹാറിലെ ജനങ്ങൾ പൗരത്വം തെളിയിക്കാനുള്ള 11 രേഖകൾ നിർബന്ധമായും ഹാജരാക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷൻ നിഷ്‍കർഷിച്ചിരുന്നു. അതിൽ നിന്ന് ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും അടക്കമുള്ള രേഖകൾ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ആധാർ കാർഡും റേഷൻ കാർഡും വോട്ടർ ഐഡി കാർഡും ഉൾപ്പെടെയുള്ളവ രേഖകളായി പരിഗണിക്കണ​മെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകിയിരിക്കുകയാണ്. മറുപടി നൽകാൻ ജൂലൈ 21 വരെ തെരഞ്ഞെടുപ്പ് കമീഷന് സമയവും അനുവദിച്ചു. അതേസമയം, ആധാർ കാർഡ് വ്യക്തിത്വം തെളിയിക്കാനുള്ള രേഖ മാത്രമാണെന്നും പൗരത്വമോ ജനനതീയതിയോ തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി കാണാൻ കഴിയില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്റെ വാദം.

നിലവിൽ സർക്കാർ ജീവനക്കാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമടക്കമുള്ള 77,000 ബൂത്ത്തല ഓഫിസർമാരാണ് ബിഹാറിലെ 7.8 കോടിയോളം വരുന്ന വോട്ടർമാരുടെ പട്ടിക പരിശോധിക്കുന്നത്.

അതിനിടെ, വിദേശ പൗരൻമാരെയടക്കം വോട്ടർ പട്ടികയിൽ തിരുകിക്കയറ്റി അവരെ വോട്ട്ബാങ്കാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നതെന്ന് ബി.ജെ.പിയുടെ ഐ.ടി സെൽ ​വിഭാഗം മേധാവി അമിത് മാളവ്യ ആരോപിച്ചു. ഇവരുടെ പേരുകൾ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനായി ആർ.ജെ.ഡിയും കോൺ​ഗ്രസും ഇടതുപാർട്ടികളും അവരുടെ ചെണ്ട കൊട്ടുന്ന മാധ്യമപ്രർത്തകരും യൂട്യൂബർമാരും എൻ.ജി.ഒകളും തെരഞ്ഞെടുപ്പ് കമീഷനിൽ നിരന്തരം സമ്മർദം ചെലുത്തുകയാണെന്നും മാളവ്യ ആരോപിച്ചു. അതേസമയം, വോട്ടർമാരുടെ പൗരത്വം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ആരാണ് അധികാരം നൽകിയതെന്ന് വിമർശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും രംഗത്തുവന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indiavoters listLatest NewsBihar Assembly Election 2025
News Summary - Several Bangladesh, Nepal, Myanmar nationals found in Bihar voter list
Next Story