
കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ
കർഷക പ്രക്ഷോഭം: കേന്ദ്രവും കർഷക നേതാക്കളും തമ്മിൽ ചർച്ച തുടങ്ങി
text_fields
കർഷകരുടെ കഴുത്തൊടിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കാനാവശ്യപ്പെട്ട് ആഴ്ചകളായി തുടരുന്ന പ്രക്ഷോഭത്തിെൻറ തുടർച്ചയായി കർഷക നേതാക്കളും കേന്ദ്ര പ്രതിനിധികളും തമ്മിലെ ചർച്ച ആരംഭിച്ചു. കഴിഞ്ഞ വർഷം ആറു തവണ നടന്ന ചർച്ചകളും പൂർണ ഫലം കണ്ടിരുന്നില്ല. ഈ വർഷത്തെ ആദ്യത്തെ ചർച്ചയാണ് ഡൽഹി വിജ്ഞാൻ ഭവനിൽ തുടരുന്നത്.
ഡിസംബർ 30ന് നടന്ന ചർച്ചയിൽ രണ്ടു കാര്യങ്ങളിൽ ഇരു വിഭാഗങ്ങളും ധാരണയിലെത്തിയിരുന്നു. എന്നാൽ, മൂന്നു നിയമങ്ങളും പിൻവലിക്കുകയും നിശ്ചിത താങ്ങുവില പ്രഖ്യാപിക്കുകയും ചെയ്യാതെ സമരം ഉപേക്ഷിക്കാനില്ലെന്ന് കർഷകർ ശക്തമായ നിലപാടെടുത്തതോടെ അഞ്ചു മണിക്കൂർ നീണ്ട ചർച്ച സമവായമില്ലാതെ പിരിഞ്ഞു.
ഇത്തവണയും തങ്ങളുടെ നിലപാട് കൃത്യമാണെന്നും നിയമം പിൻവലിക്കലാണ് ഒന്നാമത്തെ ആവശ്യെമന്നും കർഷകർ അറിയിച്ചിരുന്നു. ചർച്ച പരാജയപ്പെട്ടാൽ മാളുകളും പെട്രോൾ പമ്പുകളും അടച്ചിട്ട് പ്രതിഷേധം കനപ്പിക്കുമെന്നും കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം കൂടുതൽ കനക്കുമെന്ന ഭീഷണി നിലനിൽക്കുമെന്നതിനാൽ അനുനയത്തിെൻറ വഴി തേടുകയാണ് സർക്കാർ.
അതിനിടെ, ചില സംസ്ഥാനങ്ങളിൽ കർഷകർക്കെതിരെ സർക്കാറുകൾ നടത്തുന്ന അക്രമം പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. രാജസ്ഥാനിൽനിന്നെത്തിയ കർഷകർക്കുനേരെ ഹരിയാനയിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
