പതിനേഴുകാരന്റെ മൃതദേഹം ഇഞ്ചിപ്പുരയിൽ; ദുരഭിമാന കൊലയെന്ന് പിതാവ്
text_fieldsമുത്തുരാജ്
ബംഗളൂരു: ഹുൻസൂർ രത്നപുരിയിൽ വിദ്യാർഥിയുടെ മൃതദേഹം ഇഞ്ചിത്തോട്ടത്തിലെ ഷെഡിൽ കണ്ടെത്തി. ഡി. രവീന്ദ്രനാഥിന്റെ മകൻ മുത്തുരാജിന്റെ (17) മൃതദേഹമാണ് പിതാവിന്റെ ദസനപുര തോട്ടത്തിൽ കണ്ടെത്തിയത്. ഇതര സമുദായത്തിലെ പെൺകുട്ടിയുമായി മുത്തുരാജ് കനാൽ പരിസരത്ത് ഏറെനേരം സംസാരിച്ചുനിന്നിരുന്നു.
ഈ രംഗം വിഡിയോയിൽ പകർത്തിയ ചിലർ പെൺകുട്ടിയുടെ സഹോദരന് അയച്ചുകൊടുത്തതായി ഹുൻസൂർ റൂറൽ പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ സഹോദരൻ മുത്തുരാജിനെ ഫോണിൽ വിളിച്ചുവരുത്തി സുഹൃത്തുക്കളുമായി ചേർന്ന് ആക്രമിച്ചതായി പിതാവ് പൊലീസിന് പരാതി നൽകിയിരുന്നു. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്. ദുരഭിമാന കൊലയെന്ന് സംശയിക്കുന്നതായി പിതാവ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

