ഏഴുവർഷത്തെ കാത്തിരിപ്പിനറുതി; ലഡാക്കിന് ‘സ്വന്തം ആധാർ’
text_fieldsലഡാക്: ജമ്മു-കശ്മീരിൽനിന്ന് വേർപെടുത്തി പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറ്റിയ ലഡാക്കിന് ഏഴു വർഷങ്ങൾക്കു ശേഷം ആധാർ രേഖകളിൽ സ്വന്തമായി സ്ഥാനം ലഭിച്ചു. 2019ൽ ലഡാക് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചെങ്കിലും ആധാർ രേഖകളിലെ സംസ്ഥാനം എന്നതിന് നേരെ ജമ്മു-കശ്മീർ എന്നുതന്നെയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പുതിയ ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്നത്തിന് പരിഹാരമായത്. ഓരോ വ്യക്തിയും ആധാർ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ, ലഡാക്കിലെ പിൻകോഡുകളുടെ അടിസ്ഥാനത്തിലാണ് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ രേഖകൾ പുതുക്കിയത്. യു.ഐ.ഡി.എ.ഐ പോർട്ടലിൽനിന്ന് അപ്ഡേറ്റ് ചെയ്ത ഇ-ആധാർ ഡൗൺലോഡ് ചെയ്യാം. പി.വി.സി ആധാർ കാർഡ് ആഗ്രഹിക്കുന്നവർക്ക് നാമമാത്ര ഫീസ് നൽകി ഓൺലൈനിൽ ഓർഡർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

