Top
Begin typing your search above and press return to search.
exit_to_app
exit_to_app
Flight
cancel
Homechevron_rightNewschevron_rightIndiachevron_rightവിമാനയാത്രക്കി​ടെ...

വിമാനയാത്രക്കി​ടെ ഏഴുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു

text_fields
bookmark_border

നാഗ്​പുർ: വിമാനയാത്രക്കിടെ ഏഴുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. ലഖ്​നോ -മുംബൈ ഗോഎയർ വിമാനത്തിലാണ്​ സംഭവം.

കുട്ടിക്ക്​ ദേഹാസ്യസ്​ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്​ നാഗ്​പുർ വിമാനത്താവളത്തിൽ ​ചൊവ്വാഴ്ച രാവിലെ 7.25ന്​ വിമാനം അടിയന്തരമായി ഇറക്കിയിരുന്നു. തുടർന്ന്​ സർക്കാർ മെഡിക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉത്തർപ്രദേശ്​ സ്വദേശിയായ ആയുഷി പൻവാസി പ്രജാപതിയാണ്​ മരിച്ചത്​. കുട്ടിയും പിതാവും കൂടി വിദഗ്​ധ ചികിത്സക്കായി മുംബൈയിലേക്ക്​​ പോകുകയായിരുന്നു.

കുട്ടിയുടെ ആന്തരാവയങ്ങൾ വിദഗ്​ധ പരിശോധനക്കായി അയച്ചു. കുട്ടിക്ക്​ വിരൾച്ച രോഗമുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. വിമാനയാത്രക്ക്​ മുമ്പ്​ രോഗവിവരം പിതാവ്​ വെളിപ്പെടുത്തിയിരുന്നില്ല. ഹീമോഗ്ലോബിന്‍റെ അളവ്​ എട്ടുമുതൽ പത്തുഗ്രാം വരെ കുറവാണെങ്കിൽ വിമാനയാത്ര അനുവദനീയമല്ല. എന്നാൽ കുട്ടിക്ക്​ 2.5 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചികിത്സക്കായി മുംബൈയിലെ ആശുപത്രിക്ക്​ പോകാനായാണ് ഇരുവരും​ വിമാനയാത്ര തെരഞ്ഞെടുത്തതെന്നും അധികൃതർ പറഞ്ഞു.

Show Full Article
TAGS:Death cardiac arrest 
News Summary - Seven-year-old girl suffers cardiac arrest midair dies
Next Story