20 ദിവസത്തിനിടെ യു.പി കുടുംബത്തിൽ ഏഴുപേർ കോവിഡ് ബാധിച്ച് മരിച്ചു; ചികിത്സ കിട്ടിയില്ലെന്ന് പരാതി
text_fieldsRepresentational Image കടപ്പാട്: AP
ലഖ്നോ: 2021 ഏപ്രിൽ 25നും മെയ് 15നും ഇടയിലുള്ള 20 ദിവസത്തിനിടെ ഓംകാർ യാദവിനും കുടുംബത്തിനും കോവിഡ് മൂലം നഷ്ടമായത് ഏഴ് ഉറ്റവരെ. ഇതിെൻറ കൂടെ ഒരാൾ ഹൃദയാഘാതം മൂലവും മരണപ്പെട്ടു. ലഖ്നോവിനടുത്തുള്ള ഇമാലിയ ഗ്രാമത്തിലാണ് സംഭവം. രണ്ടാം തരംഗത്തിൽ രാജ്യം നേരിട്ട ദുരവസ്ഥയുടെ നേർസാക്ഷ്യമാണ് കുടുംബത്തിൽ സംഭവിച്ചത്.
ഹൃദയഭേദകമായ ദുരന്തം സംഭവിച്ചിട്ടും സർക്കാർ തലത്തിൽ യാതൊരു പ്രതിരോധ നടപടികളും ഗ്രാമത്തിൽ കൈകൊണ്ടില്ലെന്ന് 'ആജ് തക്' റിപ്പോർട്ട് ചെയ്തു. മരിച്ചയാളുകൾക്ക് ഓക്സിജൻ കിടക്കകളോ മതിയായ ചികിത്സ സൗകര്യങ്ങളോ ഒരുക്കിയില്ലെന്ന് ഗ്രാമത്തലവനായ സെയ്ദ് മേവാറാം ആരോപിച്ചു.
'ഒരു ഗ്രാമത്തിൽ ഇത്രയും മരണങ്ങൾ ഉണ്ടായിട്ട് അന്വേഷണം നടന്നില്ല. അടിസ്ഥാനപരമായ അണുനശീകരണ പ്രവർത്തി പോലും നടത്തിയിട്ടില്ല'- ഗ്രാമത്തലവനായ സെയ്ദ് മേവാറാം കുറ്റപ്പെടുത്തി. ഗ്രാമത്തിൽ50 ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും അവർക്ക് യാതൊരു സർക്കാർ സഹായവും ലഭിച്ചില്ലെന്ന് പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

