ഏഴിന നിർദേശങ്ങളുമായി സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിനു മുന്നിൽ ഏഴിന നിർദേശങ്ങൾ മുന്നോട്ടുവെച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
1. നിരീക്ഷണത്തിലുള്ള എല്ലാവരുടെയും സ്രവ സാമ്പിൾ പരിശോധിക്കാൻ സജ്ജീകരണം ഒരുക്കണം.
2. പ്രതിരോധ സജ്ജീകരണങ്ങളുള്ള ആശുപത്രികൾ, ലഭ്യമായ സൗകര്യങ്ങൾ, ബന്ധപ്പെടുന്നതിനുള്ള നമ്പറുകൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക വെബ്സൈറ്റ് തുടങ്ങണം.
3. മെഡിക്കൽ ടീമിന് മാസ്ക്, ഗ്ലൗസ് തുടങ്ങി വ്യക്തിഗത സംരക്ഷണ സാമഗ്രികൾക്കുള്ള ക്ഷാമം തീർക്കണം. സാമ്പത്തിക പ്രോത്സാഹനം നൽകണം.
4. മാസ്ക്, സാനിറ്റൈസർ തുടങ്ങിയവക്ക് കൃത്രിമക്ഷാമം ഉണ്ടാക്കുന്നത് തടയണം. പച്ചക്കറി, പലവ്യഞ്ജനങ്ങളുടെ വിലക്കയറ്റം തടയണം.
5. ചെറുകിട, ഇടത്തരം ബിസിനസുകാരെ സഹായിക്കാൻ ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണം. ശമ്പളക്കാർക്ക് തിരിച്ചടവിെൻറ മാസത്തവണകൾ നീട്ടണം.
6. അസംഘടിത മേഖലയിലുള്ള തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അടക്കം പ്രത്യേക സംരക്ഷണ നടപടികൾ സർക്കാർ പ്രഖ്യാപിക്കണം.
7. കാർഷിക മേഖലക്കായി പ്രത്യേക ദുരിതാശ്വാസ പാക്കേജ് വേണം.
