Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെലങ്കാനയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് കുട്ടികളടക്കം കുടുംബത്തിലെ ഏഴുപേർ മരിച്ചു

text_fields
bookmark_border
accident
cancel
camera_alt

അപകടത്തിൽ തകർന്ന കാർ

മേദക് (തെലങ്കാന): തെലങ്കാനയിലെ മേദക് ജില്ലയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഭീംല തണ്ടയിൽ താമസിച്ചിരുന്ന കുടുംബം ബുധനാഴ്ച തൂപ്രാനിൽ നിന്ന് മടങ്ങുകയായിരുന്നു.

അപകടത്തെക്കുറിച്ച് അറിഞ്ഞയുടൻ പോലീസും പ്രാദേശിക ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. അപ്പോഴേക്കും കുടുംബത്തിലെ എല്ലാ അംഗങ്ങളും മരിച്ചിരുന്നു.

റോഡരികിലെ തോട്ടിലേക്ക് വീഴുന്നതിന് മുമ്പ് കാർ മരത്തിൽ ഇടിച്ചതായി പോലീസ് പറഞ്ഞു. കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് വാഹനത്തിലുണ്ടായിരുന്നത്.

മേദക് ജില്ലയിലുണ്ടായ അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. അധികൃതരുമായി സംസാരിച്ച റെഡ്ഡി പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സയും ആവശ്യമായ സഹായവും നൽകാൻ നിർദേശം നൽകി. മരണമടഞ്ഞ കുടുംബാംഗങ്ങൾക്ക് അദ്ദേഹം അനുശോചനവും അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Seven members of a family, including children, died after their car fell into a stream in Telangana
Next Story