റായ്പുർ: ഛത്തിസ്ഗഢിലെ ബിജാപുർ ജില്ലയിൽ ആറു സ്ത്രീകൾ ഉൾപ്പെടെ എട്ടു മാവോവാദികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. െഎപെൻറ ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
തെലങ്കാന നക്സൽവിരുദ്ധ സേനാവിഭാഗമായ ഗ്രേഹൗണ്ട്സും ഛത്തിസ്ഗഢ് സുരക്ഷവിഭാഗവും വനമേഖലയിൽ നടത്തിയ സംയുക്ത തിരച്ചിലിലാണ് നടപടി. നേർക്കുനേർ വെടിവെപ്പിനുശേഷം നടത്തിയ തിരച്ചിലിൽ വനിതകൾ ഉൾപ്പെടെ മാവോവാദികളുടെ എട്ടു മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് ബിജാപുർ എസ്.പി മോഹിത് ഗാർഗ് പറഞ്ഞു. ഏതാനും ആയുധങ്ങളും കണ്ടെടുത്തു. മാർച്ച് ആദ്യം ബിജാപുരിൽ ഇരു സംസ്ഥാനങ്ങളിലെയും സേനാവിഭാഗങ്ങൾ നടത്തിയ നടപടിയിൽ ഏഴു സ്ത്രീകൾ ഉൾപ്പെടെ 10 മാവോവാദികളെ കൊലപ്പെടുത്തിയിരുന്നു.