Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Seven injured after house collapses in Antop Hill Mumbai
cancel

മുംബൈയിൽ വീട്​ തകർന്നുവീണ്​ അപകടം; ഏഴുപേർക്ക്​ പരിക്ക്​, കൂടുതൽ പേർ കുടുങ്ങി കിടക്കുന്നെന്ന്​

text_fields
bookmark_border

മുംബൈ: മുംബൈയിലെ ആ​േന്‍റാപ്പ്​ ഹിൽ ഏരിയയിൽ വീട്​ തകർന്നുവീണ്​ അപകടം. നിരവധിപേർ കുടുങ്ങി കിടക്കുന്നതായി സംശയം.

ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക്​ ശേഷമായിരുന്നു അപകടം. ആ​േന്‍റാപ്​ ഹില്ലിലെ ജയ്​ മഹാരാഷ്​ട്ര നഗറിലെ ഇരുനില​െകട്ടിടം തകർന്നുവീഴുകയായിരുന്നു. കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽനിന്ന്​ ഒമ്പതുപേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു.

അപകടത്തിൽ ഏഴുപേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. പര​ിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിച്ചു.

കെട്ടിടാവശിഷ്​ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം വ്യക്തമല്ല. അഗ്​നിരക്ഷാ സേനയുടെ നാലു വാഹനങ്ങൾ സംഭവ സ്​ഥല​െ​ത്തത്തി. സുരക്ഷ സേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തിലാണ്​ രക്ഷാപ്രവർത്തനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Seven injured after house collapses in Antop Hill Mumbai
Next Story