Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ ചെക്​ഡാമിൽ കുളിക്കാനിറങ്ങിയ ഏഴ്​ പെൺകുട്ടികൾ മുങ്ങി മരിച്ചു

text_fields
bookmark_border
തമിഴ്​നാട്ടിൽ ചെക്​ഡാമിൽ കുളിക്കാനിറങ്ങിയ ഏഴ്​ പെൺകുട്ടികൾ മുങ്ങി മരിച്ചു
cancel

ചെന്നൈ: കടലൂർ ജില്ലയിൽ പുഴക്ക്​ കുറുകെ നിർമിച്ച ചെക്​ഡാമിൽ കുളിക്കാനിറങ്ങിയ ഏഴ്​ പെൺകുട്ടികൾ മുങ്ങിമരിച്ചു. ഞയാറാഴ്ച ഉച്ചക്ക്​ ഒരു മണിയോടെ നെല്ലിക്കുപ്പം അരുങ്കുണം കുച്ചിപാളയത്തെ ഗഡിലം പുഴക്ക്​ കുറുകെ നിർമിച്ച ചെക്​ഡാമിലാണ്​ സംഭവം. ഇതേ ഭാഗത്ത്​ താമസിക്കുന്ന സുമുത(16)പ്രിയ(17), മോനിക്ക(15), സംഗീത(17), പ്രിയദർശിനി(14), കവിത(12), നവീനീത(19) എന്നിവരാണ്​ മരിച്ചത്​.

ചെക്​ഡാമിലെ അഴമേറിയ ഭാഗത്ത്​ കുളിക്കാനിറങ്ങിയതാണ്​ അപകടത്തിന്​ കാരണമായത്​. അനധികൃത മണ​ലെടുപ്പാണ്​ ഈ ഭാഗത്ത്​ കൂടുതൽ ആഴത്തിന്​ കാരണമായത്​.

പെൺകുട്ടികളുടെ നിലവിളികേട്ട്​ സമീപവാസികൾ ഓടിയെത്തി. നാട്ടുകാരുടെ സഹായത്തോടെ അഗ്​നിശമന സേനയും പൊലീസും ചേർന്ന്​ രക്ഷാപ്രവർത്തനം നടത്തി. ഉടനടി ആമ്പുലൻസുകളിൽ കടലൂർ ഗവ. ആശുപത്രിയിലെത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadudrown to deathseven girls
News Summary - seven girls drown to death in tamilnadu
Next Story