Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ കെട്ടിടം തകർന്ന്​ ഏഴുപേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

text_fields
bookmark_border
മഹാരാഷ്​ട്രയിൽ കെട്ടിടം തകർന്ന്​ ഏഴുപേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
cancel

താനെ: താമസസമുച്ചയത്തി​െൻറ സ്ലാബ്​ തകർന്ന്​ വീണ്​ ഏഴുപേർ മരിച്ചു. മാഹാരാഷ്​ട്രയിലെ താനെ- ഉൽഹാസ്​ നഗറിൽ വെള്ളിയാഴ്​ച രാത്രിയാണ്​ സംഭവം. മൂന്നോ നാലോ പേരെ കാണാതായതായി സംശയിക്കുന്നു.

ഉൽഹാസ്​ നഗറിലെ നെഹ്​റു ചൗക്​ പ്രദേശത്തെ സായ്​ സിദ്ദി ബിൽഡിങ്ങി​​െൻറ അഞ്ചാം നിലയുടെ സ്ലാബാണ്​ തകർന്നതെന്ന്​ റീജ്യനൽ ഡിസാസ്​റ്റർ മാനേജ്​മെൻറ്​ സെൽ തലവൻ സന്തോഷ്​ കദാം പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്​. കെട്ടിടം തകരാനുണ്ടായ കാരണം അധികൃതർ അന്വേഷിക്കുന്നുണ്ട്​.

'ഏഴുപേരു​ടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്​. ചിലർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്​. രക്ഷാപ്രവർത്തനം തുടരുകയാണ്' -താനെ മ​ുനിസിപൽ കോർപറേഷൻ വ്യക്തമാക്കി​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanebuilding collapsed
News Summary - Seven dead after building collapses in Thane Ulhasnagar
Next Story