Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതോക്ക്​ ചൂണ്ടി...

തോക്ക്​ ചൂണ്ടി ജീവനക്കാരുടെ ​കൈകാലുകൾ കെട്ടിയിട്ടു; മുത്തൂറ്റ്​ ഫിനാൻസിൽനിന്ന്​​ കൊള്ളയടിച്ചത്​ ഏഴ്​ കോടിയുടെ സ്വർണം

text_fields
bookmark_border
muthoot finance
cancel
camera_alt

ഹൊസൂറിലെ മുത്തൂറ്റ്​ ഫിനാൻസ്​ ശാഖയിൽ നടന്ന കൊള്ളയുടെ സി.സി.ടി.വി ദൃശ്യം

ചെന്നൈ: തമിഴ്​നാട്ടിലെ കൃഷ്​ണഗിരി ജില്ലയിൽ മുത്തൂറ്റ്​ ഫിനാൻസി​െൻറ ഹൊസൂർ ശാഖയിൽനിന്ന്​ പട്ടാപ്പകൽ തോക്ക്​ കാണിച്ച്​ ഭീഷണിപ്പെടുത്തി ജീവനക്കാരെ കെട്ടിയിട്ട്​ 7.41 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു. ഹൊസൂർ ബസ്​സ്​റ്റാൻഡിന്​ സമീപം ജനത്തിരക്കേറിയ ബഗലൂർ റോഡിലെ കെട്ടിടത്തിൽ ഒന്നാം നിലയിലുള്ള സ്​ഥാപനത്തിൽ വെള്ളിയാഴ്​ച രാവിലെ പത്തിനാണ്​ സംഭവം​.

ആറംഗ സായുധ മുഖംമൂടി സംഘം ശാഖ മാനേജർ ഉൾപ്പെടെ നാല്​​ ജീവനക്കാരെ തോക്കും കത്തികളും ​ കാണിച്ച്​ ഭീഷണിപ്പെടുത്തി ​ആക്രമിക്കുകയായിരുന്നു. ജീവനക്കാരെ മർദിച്ച് ​കൈകാലുകൾ കെട്ടിയിട്ട്​ വായിൽ പ്ലാസ്​റ്റർ ഒട്ടിച്ചു. പിന്നീട്​, താക്കോലുകൾ കൈക്കലാക്കി ലോക്കറുകൾ കൊള്ളയടിച്ച്​ സംഘം രക്ഷപ്പെടുകയായിരുന്നു.

മാനേജർ ശ്രീനിവാസ രാഘവ, ജീവനക്കാരായ മാരുതി, പ്രശാന്ത്​, രാജേന്ദ്രൻ എന്നിവരാണ്​ ആക്രമണത്തിനിരയായത്​. 25,091 ഗ്രാം സ്വർണവും 96,000 രൂപയും നഷ്​ടപ്പെട്ടതായാണ്​ കണക്കാക്കുന്നത്​. സ്വർണാഭരണങ്ങൾ മൂന്ന്​ ബാഗുകളിൽ നിറച്ച്​ പ്രതികൾ ബൈക്കുകളിലാണ്​ രക്ഷപ്പെട്ടത്​. പിന്നീട്​ വന്ന ചില ഉപഭോക്താക്കളാണ്​ ജീവനക്കാരെ രക്ഷിച്ചത്​.

പൊലീസ്​ പരിശോധന നടത്തുന്നു

എസ്​.പി ബണ്ടി ഗംഗാധറി​െൻറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം സ്​ഥലത്ത്​ എത്തി. വിരലടയാള വിദഗ്​ധർ പരിശോധന നടത്തി. സ്​ഥാപനത്തിനകത്തും പുറത്തുമുള്ള സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ്​ ശേഖരിച്ചിട്ടുണ്ട്​.

വടക്കേ ഇന്ത്യയിൽനിന്നെത്തിയ കൊള്ളസംഘമാണ്​ സംഭവത്തിന്​​ പിന്നിലെന്നാണ്​ പൊലീസ്​ നിഗമനം. ജീവനക്കാരെയും ചോദ്യം ചെയ്​തു. പ്രതികളെ പിടികൂടാൻ അഞ്ച്​ പ്രത്യേക പൊലീസ്​ ടീമുകളെ നിയോഗിച്ചതായി എസ്​.പി അറിയിച്ചു.

ഇതിനിടെ സ്വർണം പണയംവെച്ച ഇടപാടുകാർ സ്​ഥാപനത്തിനു​ മുന്നിൽ തടിച്ചുകൂടി ബഹളംവെച്ചത്​ സംഘർഷത്തിനിടയാക്കി. പൊലീസ്​ ഇട​െ​പട്ട്​ ഇവരെ ആശ്വസിപ്പിച്ച്​ പറഞ്ഞയക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muthoot Financehosur
News Summary - Seven crore gold looted from Muthoot Finance
Next Story