Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷമില്ലാതെ...

പ്രതിപക്ഷമില്ലാതെ മൂന്നുമണിക്കൂറിനിടെ രാജ്യസഭ പാസാക്കിയത്​ ഏഴു ബില്ലുകൾ

text_fields
bookmark_border
Rajya sabha
cancel

ന്യൂഡൽഹി: കാർഷിക ബില്ലുകൾ വോ​ട്ടെടുപ്പില്ലാ​െത പാസാക്കിയതിൽ വിയോജിച്ച എട്ടു എം.പിമാരെ സസ്​പെൻഡ്​ ചെയ്​തതിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്​കരിച്ചതിന്​ പിന്നാലെ തിരക്കിട്ട്​ ബില്ലുകൾ പാസാക്കി. മൂന്നുമണിക്കൂറിനിടെ ഏഴു ബില്ലുകളാണ്​ തിരക്കിട്ട്​ ഏകപക്ഷീയമായി രാജ്യസഭ പാസാക്കിയത്​.

ബില്ലുകൾ പാസാക്കിയതിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്​ദീപ്​ സർദേശായി രംഗത്തെത്തി. 'പ്രതിപക്ഷമില്ലാതെ സർക്കാർ രാജ്യസഭയിൽ തിരക്കിട്ട്​ മൂന്നുമണിക്കൂറിനിടെ ഏഴുബില്ലുകൾ പാസാക്കി. ബില്ലുകൾ ചർച്ചക്ക്​ വിടാനോ വിശദ കമ്മിറ്റിക്ക്​ വിടാനോ തയാറാകുന്നില്ല. ചോദ്യോത്തര വേളയുമില്ല. ചർച്ചയുമില്ല. എം.പി ലാഡ്​സുമില്ല. ചിന്തിക്കേണ്ട കാര്യം; നിങ്ങളുടെയും എ​െൻറയുമെല്ലാം നികുതി പണം ഉപയോഗിച്ച്​ ഇത്തരമൊരു പാർലമെൻറ്​ നമുക്ക്​ ആവശ്യമുണ്ടോ​?' -സർദേശായി ട്വീറ്റ്​ ​െചയ്​തു.

അവശ്യവസ്​തു നിയമ​ േഭദഗതി, ബാങ്കിങ്​ നിയന്ത്രണ ഭേദഗതി, പകർച്ചവ്യാധി നിയന്ത്രണ ഭേദഗതി, ഐ.ഐ.ഐ.ടി ബിൽ, കമ്പനി നിയമഭേദഗതി, ഫോറൻസിക്​ യൂനിവേഴ്​സിറ്റി ബിൽ, രാഷ്​ട്രീയരക്ഷ യൂനിവേഴ്​സിറ്റി ബിൽ, മൂന്ന്‌ തൊഴിൽചട്ട ഭേദഗതി ബില്ലുകൾ എന്നിവയാണ്​ തിരക്കിട്ട്​ പാസാക്കിയത്​.

അവശ്യ വസ്​തു നിയമ ഭേദഗതി നടപ്പിലാകുന്നതോടെ പരിധിയില്ലാതെ വിളകൾ സംഭരിച്ച്​ വെക്കാൻ സാധിക്കും. പൂഴ്​ത്തിവെപ്പിനും കരിഞ്ചന്തക്കും വഴിയൊരുക്കുമെന്നും പറയുന്നു. സഹകരണ ബാങ്കുകളെ റിസർവ്​ ബാങ്കി​െൻറ പരിധിയിൽ വരുന്നതാണ്​ ബാങ്കിങ്​ നിയന്ത്രണ ഭേദഗതി, കമ്പനി നിയമങ്ങൾ ലംഘിച്ചാൽ ശിക്ഷയിൽ ഇളവ്​ നൽകുന്നതാണ്​ കമ്പനി നിയമഭേദഗതി. ഐ.ഐ.ഐ.ടി സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന ഐ.ഐ.ഐ.ടി ബിൽ. ഗുജറാത്ത്​ ഫോറൻസിക്​ സയൻസ്​ യൂനിവേഴ്​സിറ്റിയെയും ന്യൂഡൽഹി എൽ.എൻ.ജെ.പി നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോറൻസിക്​ സയൻസിനെയും നാഷനൽ ഫോറൻസിക്​ സയൻസസ്​ യൂനി​േവഴ്​സിറ്റി എന്നാക്കുന്നതിനാണ്​ ഫോറൻസിക്​ യൂനിവേഴ്​സിറ്റി ബിൽ. പ്രതിരോധ സർവകലാശാല സ്​ഥാപിക്കുന്നതിന്​ വേണ്ടിയാണ്​ രാഷ്​ട്രീയരക്ഷ യൂനിവേഴ്​സിറ്റി ബിൽ.

രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ കുത്തനെ വെട്ടിക്കുറക്കുന്ന മൂന്ന്​ തൊഴിൽചട്ട ഭേദഗതികളും പാസാക്കിയതിൽ ഉൾപ്പെടും. സാമൂഹിക സുരക്ഷ, വ്യവസായ ബന്ധം, തൊഴിൽ സുരക്ഷ -ആരോഗ്യം -തൊഴിൽ സാഹചര്യം എന്നിവ ഉൾപ്പെടുന്ന ബില്ലുകളാണ്​ പാസാക്കിയത്​. തൊഴിൽ ബില്ലുകൾ നിയമമാകുന്നതോടെ തൊഴിലാളികൾക്ക്​ സമരം നടത്താനോ പ്രതിഷേധിക്കാനോ കഴിയാതെയാകും. 300 വരെ തൊഴിലാളികളുള്ള കമ്പനി ഉടമകൾക്ക്​ തൊഴിലാളികളെ യഥേഷ്​ടം പിരിച്ചുവിടാനും തൊഴിലാളികളെ നിയമിക്കാനും അവസരം നൽകും.

രാജ്യത്തി​െൻറ ഗതി തന്നെ മാറ്റിമറിക്കുന്ന ബില്ലുകൾ ലോക്​സഭയിലോ രാജ്യസഭയിലോ ചർച്ചചെയ്യാതെയാണ്​ സർക്കാർ പാസാക്കിവിടുന്നത്​. തിരക്കിട്ട്​ ബില്ലുകൾ പാസാക്കുന്നതിലൂടെ നിയമഭേദഗതിയിലെ സർക്കാറി​െൻറ വാദങ്ങളിലും സംശയം ഉയരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajyasabhaFarm BillsLabour Code Billsssential commodities Bill
News Summary - Seven Bills get Upper House approval sans Opposition
Next Story