Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് കണ്‍ട്രോള്‍...

കോവിഡ് കണ്‍ട്രോള്‍ റൂം തുറന്ന് കോണ്‍ഗ്രസ്; ചുമതല കെ.സി. വേണുഗോപാലിന്

text_fields
bookmark_border
കോവിഡ് കണ്‍ട്രോള്‍ റൂം തുറന്ന് കോണ്‍ഗ്രസ്; ചുമതല കെ.സി. വേണുഗോപാലിന്
cancel

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോൺഗ ്രസ്​ ആസ്​ഥാനത്ത്​ കേന്ദ്രീകൃത കൺട്രോൾ റൂം തുറന്നു. രാജീവ് സതവ് എം.പി, ദേവേന്ദ്ര യാദവ്, എ.ഐ.സിസി സെക്രട്ടറി മനീ ഷ് ചത്ര എന്നിവരാണ് കണ്‍ട്രോള്‍ റൂമിനെ നയിക്കുക. കണ്‍ട്രോള്‍ റൂമി​ന്റെ പ്രവര്‍ത്തന ചുമതല എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനാണ്.

കോവിഡ്​ വ്യപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഴുവൻ പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റികൾ ദിവസവും കൺട്രോൾ റൂമിനെ അറിയിക്കും. വൈറസ് വ്യാപനത്തി​ന്റെ യഥാര്‍ഥ സ്​ഥിതി, വിവിധ സര്‍ക്കാരുകള്‍ എടുക്കുന്ന പ്രതിരോധ നടപടികള്‍, പാര്‍ട്ടി കൈകൊള്ളുന്ന നടപടികൾ എന്നിവയെല്ലാം ഒാരോ സംസ്​ഥാനത്തെയും കോൺഗ്രസ്​ കമ്മിറ്റികൾ കൺട്രോൾ റൂമിനെ അറിയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressaiccmalayalam newsindia newscorona outbreak
News Summary - setting up of a ‘Central Control Room’ at AICC on covid
Next Story