Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും തിരിച്ചടി; ഇടക്കാല ജാമ്യ ഹർജി സുപ്രീം കോടതി തള്ളി, ഡൽഹി പൊലീസിന് നോട്ടീസ്

text_fields
bookmark_border
ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും തിരിച്ചടി; ഇടക്കാല ജാമ്യ ഹർജി സുപ്രീം കോടതി തള്ളി, ഡൽഹി പൊലീസിന് നോട്ടീസ്
cancel

ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് ആറ് വർഷത്തോളമായി തടവിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുംവീണ്ടും തിരിച്ചടി. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ആദ്യം ഡൽഹി പൊലീസിന്റെ വാദം കേൾക്കുമെന്ന് വ്യക്തമാക്കിയ കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയക്കുകയും മറുപടി തേടുകയും ചെയ്തു.

2020 ഫെബ്രുവരിയിലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിന് പിന്നിലെ ബൃഹദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ഇരുവരെയും യു.എ.പി.എ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കേസിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വാദത്തിനിടെ, ഖാലിദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ആറ് വർഷമായി തടവിൽ കഴിയുന്ന കക്ഷിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇമാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദാവെയും ഇതേ ആവശ്യം കോടതി മുൻപാകെ ബോധിപ്പിച്ചു. എന്നാൽ ഇത് ബെഞ്ച് തള്ളി. ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് പൊലീസിന്റെ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.

സാക്ഷികളെ വിസ്തരിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും സുപ്രീം കോടതി ഏർപ്പെടുത്തിയ ഒരു വർഷത്തെ വിലക്ക് കാലാവധി അവസാനിക്കാറായെന്നും ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ ജാമ്യം തേടിയിരിക്കുന്നത്. അറസ്റ്റിന് ശേഷം മൂന്നാം തവണയും തങ്ങളുടെ ജാമ്യാപേക്ഷകൾ തള്ളിയ വിചാരണ കോടതിയുടെ ജൂലൈ 4-ലെ വിധിക്കെതിരെയാണ് ഖാലിദും ഇമാമും കോടതിയെ സമീപിച്ചത്. 2020 ഫെബ്രുവരിയിലെ കലാപത്തിൽ 53 പേരുടെ മരണത്തിനും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ) 2019-ലെ ദേശീയ പൗരത്വ രജിസ്റ്ററിനും (എൻ.ആർ.സി) എതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Setback To Umar Khalid and Sharjeel Imam- SC Refuses Plea For Interim Bail
Next Story