പശ്ചിമബംഗാളിൽ രഥയാത്ര നടത്താൻ ബി.ജെ.പിക്ക് അനുമതിയില്ല
text_fieldsകൊൽക്കത്ത: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ബംഗാളിൽ നടത്താനിരുന്ന രഥയാത്രക്ക് പശ്ചിമ ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു. സമുദായ സംഘർഷത്തിന് കാരണമായേക്കാമെന്ന് ചൂണ്ടിക്കാണിച്ചാണ് രഥയാത്ര വിലക്കിയത്. അക്രമ സാധ്യത ചൂണ്ടിക്കാണിച്ച് കൽക്കത്ത ഹൈകോടതി ജസ്റ്റിസ് തപബ്രത ചക്രവർത്തിയും യാത്രക്ക് അനുമതി നൽകിയില്ല.
ഇതേ തുടർന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ബി.ജെ.പി തീരുമാനിച്ചു. ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി കൂച്ച് ബിഹാർ ജില്ലയിൽനിന്ന് വെള്ളിയാഴ്ചയാണ് അമിത് ഷായുടെ നേതൃത്വത്തിൽ യാത്ര തുടങ്ങാനിരുന്നത്.
കൂച്ച് ബിഹാർ പൊലീസ് സൂപ്രണ്ട് യാത്രക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന അഡ്വക്കറ്റ് ജനറൽ കിഷോർ ദത്ത ഹൈകോടതിയെ അറിയിച്ചു. കൂച്ച് ബിഹാർ സമുദായ സംഘർഷത്തിന് സാധ്യതയുള്ള ജില്ലയാണ്. ബി.ജെ.പിയുടെ മുതിർന്ന പല നേതാക്കളും അവിടെ എത്തുന്നത് പ്രശ്നങ്ങൾക്ക് കാരണമായേക്കും. കൂടുതൽ വിവരങ്ങൾ തുറന്ന കോടതിയിൽ പറയാനാകാത്തതിനാൽ മുദ്രവെച്ച കവറിൽ സമർപ്പിക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
