ബ്രാഹ്മണ സമുദായംഗമെന്ന് തെറ്റിദ്ധരിപ്പിച്ചു; പാചകക്കാരിക്കെതിരെ ശാസ്ത്രജ്ഞയുടെ പരാതി
text_fieldsപുനെ: ബ്രാഹ്മണ സമുദായാംഗമാണെന്ന് പാചകക്കാരി തെറ്റിധരിപ്പിച്ചുെവന്ന് കാണിച്ച് ഇന്ത്യൻ കലാവസ്ഥാ വകുപ്പിലെ ശാസ്ത്രജ്ഞ പൊലീസിൽ പരാതി നൽകി. കാലാവസ്ഥാ വകുപ്പിെല മുതിർന്ന ശാസ്ത്രജ്ഞ മേധ ഖോെലയാണ് തെൻറ പാചകക്കാരിക്കെതിെര പരാതി നൽകിയത്.
തെൻറ മതപരമായ വികാരങ്ങളെ പാചകക്കാരി വ്രണപ്പെടുത്തിയെന്നും വഞ്ചിച്ചുവെന്നും കാട്ടിയാണ് പരാതി. ബ്രാഹ്മണ സമുദായാംഗമായ ഖോലെ വിവാഹിതയായ സ്വസമുദായാംഗെത്ത പാചക ജോലിക്കായി അന്വേഷിക്കുന്നതിനിടെയാണ് നിർമല കുൽക്കർണി എന്ന സ്ത്രീ ബ്രാഹ്മണ സമുദായാംഗമാണെന്ന് സ്വയം പരിചയപ്പെടുത്തി ജോലിക്ക് കയറിയത്. വിവാഹിതയാെണന്നും അവർ അവകാശപ്പെട്ടിരുന്നു. 2016ലായിരുന്നു സംഭവം. അന്നു മുതൽ നിർമലയാണ് ഖോലെക്ക് ഭക്ഷണം ഉണ്ടാക്കി നൽകുന്നതും വീട്ടിലെ ആഘോഷങ്ങൾക്കും മറ്റും ഭക്ഷണമുണ്ടാക്കുന്നതും.
എന്നാൽ കഴിഞ്ഞ ദിവസമാണ് ഇവർ മെറ്റാരു സമുദായാംഗമാണെന്നും നിർമല യാദവ് എന്നാണ് യഥാർഥ പേരെന്നും വിവാഹിതയല്ലെന്നും ഖോലെ തിരിച്ചറിഞ്ഞത്. ഇതോടെ പാചകക്കാരിക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. വഞ്ചനക്കും സമാധാനം തകർക്കാൻ മനഃപൂർവം അപമാനിച്ചതിനും നിർമലക്കെതിെര പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
