Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covishield Vaccine
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഷീൽഡിന്‍റെ വില...

കോവിഷീൽഡിന്‍റെ വില കൂട്ടി; സംസ്​ഥാനങ്ങൾക്ക്​ 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക്​ 600ഉം

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ വാക്​സിനായ കോവിഷീൽഡിന്‍റെ വില സെറം ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ പുതുക്കി നിശ്ചയിച്ചു. സംസ്​ഥാന സർക്കാറുകൾക്ക്​ 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 600 രൂപക്കുമാകും വാക്​സിൻ നൽകുക. മേയ്​ ഒന്നുമുതൽ 18 വയസിന്​ മുകളിലുള്ളവർക്ക്​ കോവിഡ്​ വാക്​സിൻ വിതരണം ആരംഭിക്കുന്നതിന്​ മുന്നോടിയായാണ്​ തീരുമാനം.

കേന്ദ്രസർക്കാറിന്​ കോവിഷീൽഡ്​ ഡോസിന്​ 150 രൂപക്ക്​ തന്നെ ലഭിക്കും. വിദേശ വാക്​സിനുകൾ 1500 രൂപക്കും 750 രൂപക്കുമാണ്​ ലഭ്യമാക്കുന്നതെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്​ ചൂണ്ടിക്കാട്ടി.

സർക്കാറിന്‍റെ പുതിയ നയം പ്രകാരം 50 ശതമാനം വാക്​സിൻ ഡോസുകൾ കേന്ദ്രത്തിന്​ നൽകും. ബാക്കിയുള്ളവ സംസ്​ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വീതിച്ചുനൽകും. സ്വകാര്യ ആശുപത്രികൾക്ക്​ മേയ്​ ഒന്നുമുതൽ കേന്ദ്രസർക്കാർ വാക്​സിൻ നൽകില്ലെന്ന്​ വ്യക്തമാക്കിയിരുന്നു.

18 വയസിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ വിതരണം ആരംഭിച്ചാൽ 12 ലക്ഷം വാക്​സിൻ ഡോസുകൾ അധികമായി വേണ്ടിവരും. നിലവിൽ ​േകരളം ഉൾപ്പെടെ ചില സംസ്​ഥാനങ്ങളിൽ വാക്​സിൻ ക്ഷാമം രൂക്ഷമാണ്​.

വാക്​സിൻ നിർമാതാക്കളായ ​പുണെ സെറം ഇൻസ്റ്റിറ്റ്യുട്ടിനും ഭാരത്​ ബയോടെക്കിനും വാക്​സിൻ ഉൽപ്പാദനത്തിന്​ 4500 കോടി കേന്ദ്രം അനുവദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineCovishield VaccineCorona virusCovishield Price
News Summary - Serums Covishield At Rupees 400 A Dose For States, 600 For Private Hospitals
Next Story