Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെറം...

സെറം ഇന്‍സ്റ്റിറ്റ്യൂറ്റ്​ വാക്‌സിന്‍ പരീക്ഷണത്തിന്​ ആളുകളെ റിക്രൂട്ട്​ ചെയ്യുന്നത്​ നിർത്തണമെന്ന്​ ഡി.സി.ജി.ഐ

text_fields
bookmark_border
സെറം ഇന്‍സ്റ്റിറ്റ്യൂറ്റ്​ വാക്‌സിന്‍ പരീക്ഷണത്തിന്​ ആളുകളെ റിക്രൂട്ട്​ ചെയ്യുന്നത്​ നിർത്തണമെന്ന്​ ഡി.സി.ജി.ഐ
cancel

ന്യൂഡല്‍ഹി: ഓക്​സ്​ഫഡ്​ സർവകലാശാല വികസിപ്പിച്ച കോവിഡ്​ പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിന്​ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആളുകളെ തെരഞ്ഞെടുക്കുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് ​ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡി.സി.ജി.ഐ) നിര്‍ദേശം. വാക്​സിൻ പരീക്ഷിച്ച ഒരു വ്യക്തിയിൽ പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ പരീക്ഷണം താൽകാലികമായി നിർത്തിവെച്ചിരുന്നു.

ഇതുവരെ വാക്​സിൻ കുത്തിവെച്ചവരിൽ സുരക്ഷാനിരീക്ഷണം ശക്തമാക്കണം. അത്​ സംബന്ധിച്ച രൂപരേഖയും റിപ്പോർട്ടും സമർപ്പിക്കണം. ട്രയലിന്​ വളണ്ടിയർമാരായി എത്തിയവരുടെ വിവരങ്ങളും നൽകണം. സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരീക്ഷണത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നത് പുനരാരംഭിക്കുന്നതിന് മുന്‍പ് യു.കെയിലേയും ഇന്ത്യയിലേയും ഡാറ്റ ആൻറ്​ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും ഡി.സി.ജി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓക്​സ്​ഫഡ്​ സർവകലാശാലയും ആസ്​ട്ര സെനക്കയും ചേർന്ന്​ വികസിപ്പിച്ച 'കോവഷീൽഡ്​' എന്ന കോവിഡ്​ പ്രതിരോധ വാക്​സിൻെറ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്​ സെറം ഇൻസ്​റ്റിറ്റ്യൂട്ടാണ്​. മഹാരാഷ്​ട്രയിലെ പൂനെയിൽ ആഗസ്​റ്റ്​ 27 നാണ് ആളുകളിൽ കുത്തിവെച്ചുള്ള രണ്ടാംഘട്ട പരീക്ഷണം നടത്തിയത്​. വളണ്ടിയർമാർക്ക്​ എത്ര ഡോസ്​ വീതം നൽകിയെന്നത്​ ഇൻസ്​റ്റിറ്റ്യൂട്ട്​ വ്യക്തമാക്കിയിട്ടില്ല. മൂന്നാംഘട്ട പരീക്ഷണത്തിൽ രാജ്യത്തെ 17 സ്ഥലങ്ങളിൽ നിന്നായി 1600 ഓളം വളണ്ടിയർമാരെയാണ്​ തെരഞ്ഞെടുത്തിരുന്നത്​.

യു.കെയില്‍ വാക്സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഓക്സ്ഫഡ്- ആസ്ട്രാസെനെക വാക്‌സിൻെറ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. അജ്ഞാതരോഗം കോവിഡ് പ്രതിരോധ മരുന്നിൻെറ പാര്‍ശ്വഫലമാണെന്ന സംശയമാണുള്ളത്. തുടർന്ന്​ ഡി.സി.ജി.ഐ നിർദേശ പ്രകാരം സെറം ഇൻസ്​റ്റിറ്റ്യൂട്ടും കോവിഡ്​ പരീക്ഷണം നിർത്തിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oxford vaccineSerum InstituteVaccine TrialDCGI
Next Story