കോവിഡ് വാക്സിൻ ഫലപ്രാപ്തി: സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും പോരിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് വാക്സിനുകൾക്ക് അനുമതി നൽകിയതിനു പിന്നാലെ നിർമാതാക്കളായ കമ്പനികൾ തമ്മിൽ പോരും ആരംഭിച്ചു. ഫലപ്രാപ്തിയുണ്ടെന്നു തെളിയിച്ചത് കോവിഷീൽഡ്, ഫൈസർ, മൊഡേണ വാക്സിനുകൾ മാത്രമാണെന്നും മറ്റുള്ളതെല്ലം വെള്ളം പോലെയാണെന്നുമുള്ള കോവിഷീൽഡ് ഇന്ത്യൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിെൻറ ആരോപണത്തിനെതിരെ രൂക്ഷപ്രതികരണവുമായി കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്.
സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ നിർമിക്കുന്നതിൽ മികച്ച പരിചയം ഭാരത് ബയോടെക്കിനുണ്ടെന്ന്് തിങ്കളാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ കമ്പനി ചെയർമാൻ ഡോ. കൃഷ്ണ എല്ല പറഞ്ഞു. 200 ശതമാനം സത്യസന്ധമായ ക്ലിനിക്കൽ പരീക്ഷണമാണ് നടത്തിയത്. ഡേറ്റകളിൽ പൂർണമായും സുതാര്യത ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ കമ്പനി ആയതിെൻറ പേരിലാണ് തങ്ങളെ കുറ്റപ്പെടുത്തുന്നത്. ഇന്ത്യൻ ശാസ്ത്രജ്ഞരെ ബ്രാൻഡ് ചെയ്യാൻ എളുപ്പമായതിനാലാണോയെന്നും അദ്ദേഹം ചോദിച്ചു.
അനുഭവസമ്പത്തിെല്ലന്ന് ഞങ്ങളെ കുറ്റപ്പെടുത്തരുത്. 16 വാക്സിനുകൾ നിർമിച്ച ആഗോള കമ്പനിയാണ് ഭാരത് ബയോടെക്. ബ്രിട്ടൻ ഉൾപ്പെടെ രാജ്യങ്ങളിൽ വാക്സിൻ പരീക്ഷണം കമ്പനി നടത്തുന്നുണ്ട്. ധാരാളം ജേണലുകൾ പ്രസിദ്ധീകരിച്ചു. സിക വാക്സിനും ചികുൻഗുനിയ വാക്സിനും ആഗോള പേറ്റൻറ് നൽകിയ ആദ്യത്തെ കമ്പനിയാണ് തങ്ങളുടേത്. ലോകത്ത് ബയോ-സേഫ്റ്റി ലെവൽ മൂന്ന് ഉൽപാദന സൗകര്യമുള്ള ഏക കമ്പനിയാണ് ഭാരത് ബയോടെക്കെന്നും കൃഷ്ണ എല്ല അവകാശെപ്പട്ടു. സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദർ പൂനവാലയാണ് ഭാരത് ബയോടെക്കിെൻറ പേര് പരാമർശിക്കാതെ ഫലപ്രാപ്തി തെളിയിച്ചിട്ടില്ലെന്ന ആരോപണം ഉന്നയിച്ചത്. മറ്റു വാക്സിനുകൾ വിവിധ രാജ്യങ്ങളിൽ പരീക്ഷണം നടത്തിയതായും ഭാരത് ബയോടെക്കിനെ ഉദ്ദേശിച്ച് അദർ പൂനവാല സൂചിപ്പിച്ചിരുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

