കുട്ടികളിൽ കോവോവാക്സ് പരീക്ഷണത്തിന് അനുമതി
text_fieldsന്യൂഡൽഹി: സിറം ഇൻസറ്റിട്യൂട്ട് ഒാഫ് ഇന്ത്യയുടെ കോവോവാക്സ് വാക്സിന് കുട്ടികളിൽ പരീക്ഷണം നടത്താൻ അനുമതി. ഏഴു മുതൽ 11വരെ വയസ്സുള്ള കുട്ടികളിൽ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾ നടത്താനാണ് വിദഗ്ധ സമിതിയുടെ അനുമതി ലഭിച്ചത്. 12 മുതൽ 17 വരെ വയസ്സുള്ള കുട്ടികളിൽ കോവോവാക്സ് നിലവിൽ പരീക്ഷണം നടത്തുന്നുണ്ട്.
നിലവിൽ സൈഡസ് കാഡിലയുടെ കോവിഡ് വാക്സിൻ സൈകോവ് ഡിക്ക് മാത്രമാണ് അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോൾ ഓഫ് അതോറിറ്റിയുടെ അനുമതിയുള്ളത്. ജോൺസൻ ആൻഡ് ജോൺസൻ, ഭാരത് ബയോടെക് തുടങ്ങിയ കമ്പനികൾ കുട്ടികളിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.