Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസിൽ നിന്നും...

കോൺഗ്രസിൽ നിന്നും ഭീഷണി: വിമത എം.എൽ.എമാർ പൊലീസ്​ സംരക്ഷണം തേടി

text_fields
bookmark_border
കോൺഗ്രസിൽ നിന്നും ഭീഷണി: വിമത എം.എൽ.എമാർ പൊലീസ്​ സംരക്ഷണം തേടി
cancel

മുംബൈ: കർണാടകയിൽ സഖ്യ സർക്കാറിൽ നിന്ന്​ ഭീഷണിയുണ്ടെന്ന പരാതിയുമായി വിമത എം.എൽ.എമാർ. കോൺഗ്രസ്​ നേതാക്കൾ ഭീഷണി പ്പെടുത്തുന്നുവെന്നും അതിനാൽ പൊലീസ്​ സംരക്ഷണം നൽകണമെന്നും ആവശ്യ​െപ്പട്ട്​ വിമത എം.എൽ.എമാർ മുംബൈ പൊലീസിൽ പര ാതി നൽകി. കോൺസ്രഗിനൊപ്പം നിൽക്കുന്ന്​ അറിയിച്ച എം.ടി.ബി. നാഗരാജ് ഉൾപ്പെടെയുള്ള 14 എം.എൽ.എമാർ ഒപ്പിട്ട അപേക്ഷയാണ്​ പൊലീസിന്​ കൈമാറിയിരിക്കുന്നത്​.

രാജി പിൻവലിച്ച് കോൺഗ്രസിനൊപ്പം നിൽക്കുമെന്ന്​ അറിയിച്ച എം.ടി.ബി. നാഗരാജ് ഉൾപ്പെടെയുള്ളവർ തീരുമാനം മാറ്റി മുംബൈയിലേക്ക്​ തിരിച്ചിരുന്നു. കോൺഗ്രസ്​ ജനറൽ സെക്രട്ടറി മല്ലികാർജ്ജുന ഖാർഗെ, ഗുലാം നബി ആസാദ്​ എന്നിവരുമായി കൂടിക്കാഴ്​ച നടത്താൻ ആഗ്രഹിക്കുന്നില്ല. മഹാരാഷ്​ട്ര, കർണാടക കോൺഗ്രസ്​ നേതാക്കളുമായോ മറ്റ്​ പാർട്ടി നേതാക്കളുമായോ ചർച്ച നടത്താൻ ഉദ്ദേശിച്ചിട്ടില്ല. കോൺഗ്രസ്​ നേതാക്കളിൽ നിന്നും ഭീഷണി നേരിടുന്നുണ്ട്​്​. ഇവർ മൂലം പ്രത്യേക സാഹചര്യമുണ്ടാവുകയാണെങ്കിൽ അത്​ നേരിടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ പൊലീസിന്​ നൽകിയ കത്തിൽ എം.എൽ.എമാർ വ്യക്തമാക്കുന്നു.

കോൺഗ്രസ്​ ജനറൽ സെക്രട്ടറി മല്ലികാർജ്ജുന ഖാർഗെ, കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവർ കൂടിക്കാഴ്​ചക്കായി പൊവെയിലെ റെനെസാൻസ്​ ഹോട്ടലിൽ​ എത്തിയേക്കുമെന്ന്​ സൂചനയുണ്ട്​. ഇതിന്​ തടയിടാനാണ്​ സംരക്ഷണം തേടി എം.എൽ.എമാർ പൊലീസിനെ സമീപിച്ചിരിക്കുന്നത്​.

കോൺഗ്രസിനൊപ്പം നിലയുറപ്പിക്കുമെന്ന്​ ശനിയാഴ്​ച പ്രഖ്യാപിച്ച നാഗരാജ് ഞായറാഴ്ച രാവിലെ ഈ നിലപാട് മാറ്റിയ മുംബൈക്ക് കടന്നിരുന്നു. കോൺഗ്രസിന്‍റെ അനുനയ നീക്കത്തോട് സഹകരിച്ച മറ്റൊരു വിമത എം.എൽ.എയായ ഡോ. സുധാകറും മുംബൈയിലേക്ക് പോകുമെന്ന്​ റിപ്പോർട്ടുണ്ട്​. വിശ്വാസവോട്ടിന് മുമ്പായി പരമാവധി എം.എൽ.എമാരെ ഒപ്പം നിർത്താൻ തീവ്ര ശ്രമം നടത്തുന്ന കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് എം.എൽ.എമാരുടെ പുതിയ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai policeindia newsKarnataka Lawmakersrebel MLAs
News Summary - "Serious Threat": Rebel Karnataka Lawmakers Write To Mumbai Police- India news
Next Story