Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ചില രാജ്യങ്ങൾ...

​ചില രാജ്യങ്ങൾ കോവിഡ്​ മറയാക്കി തീവ്രവാദത്തെ പിന്തുണക്കുന്നു- യു.എൻ ഇന്ത്യൻ പ്രതിനിധി

text_fields
bookmark_border
​ചില രാജ്യങ്ങൾ കോവിഡ്​ മറയാക്കി തീവ്രവാദത്തെ പിന്തുണക്കുന്നു- യു.എൻ ഇന്ത്യൻ പ്രതിനിധി
cancel

ന്യൂയോർക്ക്​: കോവിഡ്​ മഹാമാരിയുടെ സാഹചര്യം മുതലെടുത്ത്​ ചില രാജ്യങ്ങൾ തീവ്രവാദത്തെ പിന്തുണക്കുകയും അക്രമ നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്നുവെന്ന്​ ചൈനയുടേയും പാകിസ്​താ​െൻറയും പേര്​ പരാമർശിക്കാതെ വിമർശനവുമായി യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്​ തിരുമൂർത്തി. കോവിഡ്​ മോശമായി ബാധിച്ച രാജ്യങ്ങളിലേക്ക്​ ഇന്ത്യ മെഡിക്കൽ ഉപകരണങ്ങളും സഹായവും പിന്തുണയും നൽകു​േമ്പാൾ ചില രാജ്യങ്ങൾ ആ സാഹചര്യം മുതലെടുക്കുകയാണെന്ന്​ തിരുമൂർത്തി പറഞ്ഞു. ഐക്യരാഷ്​ട്ര സഭയിൽ ഇന്ത്യയുടെ സ്ഥിരം ദൗത്യമായ ഇന്ത്യ-യു.എൻ ഡെവലപ്പ്​മെൻറ്​ പാർട്​നർഷിപ്പ്​ ഫണ്ടി​െൻറ മൂന്നാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 ൽ രൂപീകരിച്ച ഫണ്ട്​ 48 രാജ്യങ്ങളിലായി 59 പദ്ധതികൾക്ക്​ സഹായം നൽകുന്നുണ്ട്​.

ലോക രാജ്യങ്ങൾ കോവിഡ്​ മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കെ ചില രാജ്യങ്ങൾ സാഹചര്യം മുതലെടുത്ത്​ തീവ്രവാദത്തെ പിന്തുണക്കുകയും അക്രമ നയങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ കോവിഡ്​ രൂക്ഷമായ രാഷ്​ട്രങ്ങൾക്ക്​ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്​തും, ദേശീയ ആരോഗ്യ ശേഷി ശക്തിപ്പെടുത്തിയും കോവിഡ്​ പ്രതിസന്ധി മൂലമുണ്ടായ സാമൂഹിക-സാമ്പത്തിക ആഘാതം ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്​താണ്​ ഇന്ത്യ ഇതിന്​ മറുപടി നൽകുന്നതെന്നും ടി.എസ്​ തിരുമൂർത്തി പറഞ്ഞു.

ചരിത്രപരമായി തന്നെ ഇന്ത്യ സംഘർഷത്തിനെതിരെ സഹകരണം, മത്സരത്തിനെതി​െര സഹവർത്തിത്വം, സ്വന്തമാക്കുന്നതിനെതിരായി പങ്കുവെക്കൽ, ആധിപത്യത്തിന് മേൽ ബഹുസ്വരത, നിയന്ത്രണങ്ങൾക്കും ഒഴിവാക്കലുകൾക്കുമെതിരെ ജനാധിപത്യം എന്നിവക്കാണ്​ മുൻഗണ നൽകിയതെന്ന് അദ്ദേഹം വെർച്വൽ യോഗത്തിൽ പറഞ്ഞു. വികസന സഹകരണത്തോടുള്ള ഇന്ത്യയുടെ സമീപനം ഇത് അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaMedical Suppliescovid 19PakistanTS TirumurtiIndia
Next Story