ട്രെയിന്‍ അപകടം തടയാന്‍ സെന്‍സര്‍
text_fieldsന്യൂഡല്‍ഹി: ട്രെയിന്‍ വീലുകളില്‍ സെന്‍സര്‍ ഘടിപ്പിക്കുന്നതിനായി പുതിയ സാങ്കേതികവിദ്യ തേടി റെയില്‍വേ വിദേശത്തേക്ക്. കോച്ചുകളിലെയും ട്രാക്കുകളിലെയും അറ്റകുറ്റപ്പണിയും അപകടസാധ്യതകളും കൃത്യസമയത്ത് കണ്ടത്തൊന്‍ സഹായിക്കുന്ന രീതിയിലുള്ള സെന്‍സര്‍ ഘടിപ്പിക്കാനാണ് ഉദ്ദേശ്യം.
വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ സെന്‍സര്‍ സംവിധാനത്തിന് 113 കോടി രൂപ റെയില്‍വേ വകയിരുത്തിയിട്ടുണ്ട്.
ഇതിനുള്ള ആഗോള ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും. ട്രെയിന്‍ യാത്ര സുരക്ഷിതമാക്കുന്നതിന്‍െറ ഭാഗമായാണ് സംവിധാനം ഒരുക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി 2015ല്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്സഭയില്‍ പറഞ്ഞിരുന്നു. സെന്‍സര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ട്രെയിന്‍ പാളംതെറ്റല്‍ ഉള്‍പ്പെടെ അപകടസാധ്യതകള്‍ കുറക്കാനാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
