സാഹിത്യകാരൻ ഡോ.മൊഗള്ളി ഗണേശ് അന്തരിച്ചു
text_fieldsബംഗളൂരു: പ്രശസ്ത എഴുത്തുകാരനും ബുദ്ധിജീവിയുമായ ഡോ. മൊഗള്ളി ഗണേഷ് (62) അന്തരിച്ചു. പ്രമുഖ കന്നഡ ചെറുകഥാകൃത്തും ഉപന്യാസകാരനും നോവലിസ്റ്റും പ്രത്യയശാസ്ത്ര ചിന്തകനുമായിരുന്നു. ഞായറാഴ്ച ഹോസ്‌പേട്ടിലാണ് അന്ത്യം.
1963 ജൂലൈ ഒന്നിന് ചന്നപട്ടണ താലൂക്കിലെ സാന്റെ മോഗെനഹള്ളിയിൽ ജനിച്ച ഡോ. മൊഗള്ളി ഗണേഷ്, മൈസൂരു സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. പിന്നീട് നാടോടി പഠനത്തിൽ ഡോക്ടറേറ്റ് നേടി. തുടർന്ന് ഹംപി കന്നഡ സർവകലാശാലയിൽ പ്രഫസറായി സേവനമനുഷ്ഠിച്ചു.
‘സൂര്യനെ മറയ്ക്കാൻ കഴിയുമോ’, ബുഗുരി, ഭൂമി, ദേവര ദാരി, തൊട്ടിലു, കഥന പ്രഭാസന, സൊല്ലു തുടങ്ങിയവ കന്നഡ സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവനകളാണ്. കൃതികൾ മറ്റ് ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മാസ്തി കഥ അവാർഡ്, ഡോ. ബേസാഗരഹള്ളി രാമണ്ണ അവാർഡ്, കർണാടക അക്കാദമി അവാർഡ് എന്നിവയുൾപ്പെടെ വിവിധ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

