Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകളളപ്പണം വെളുപ്പിക്കൽ:...

കളളപ്പണം വെളുപ്പിക്കൽ: റിസർവ്​ ബാങ്ക്​ ഉദ്യോഗസ്ഥന്‍ അറസ്​റ്റിൽ

text_fields
bookmark_border
കളളപ്പണം വെളുപ്പിക്കൽ: റിസർവ്​ ബാങ്ക്​ ഉദ്യോഗസ്ഥന്‍ അറസ്​റ്റിൽ
cancel

ബംഗളൂ​രു: കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിൽ അംഗമായ റിസർവ്​ ബാങ്ക്​ ഉദ്യോഗസ്ഥൻ അറസ്​റ്റിൽ. ആർ.ബി.​െഎയുടെ സീനിയർ സ്​പെഷ്യൽ അസിസ്​റ്റൻറായ കെ.മൈക്കൽ ആണ്​ അറസ്​റ്റിലായത്​. ഒന്നര കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച റാക്കറ്റിലെ മുഖ്യകണ്ണിയായ മൈക്കൽ സി.ബി.​െഎ നടത്തിയ അന്വേഷണത്തിൽ കുടുങ്ങുകയായിരുന്നു.

ബംഗളൂരു നഗരത്തിൽ കള്ളപ്പണം വെളുപ്പിക്കുന്ന എട്ടംഗ റാക്കറ്റിനെ എൻ​േഫാഴ്​സ്​മെൻറ്​ ഡയറക്​​ടറേറ്റ്​ പിടികൂടിയിരുന്നു. 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ്​ അവരിൽ നിന്ന്​ പിടിച്ചെടുത്തത്​. റാക്കറ്റുമായി ബന്ധപ്പെട്ട്​ എട്ടുപേരെ എൻഫോഴ്​സ്​മെൻറ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. 5.7 കോടിയുടെ പുതിയ നോട്ടുകളുമായി അറസ്​റ്റ്​ ചെയ്യപ്പെട്ട സർക്കാർ എഞ്ചിനിയർ എസ്​.സി ജയചന്ദ്രയുടെ ബന്ധുവാണ്​ അറസ്​റ്റിലായവരിൽ ഒരാൾ. ഇതെ തുടർന്ന്​ പുതിയ നോട്ടുകളുടെ ഉറവിടം സംബന്ധിച്ച്​ സി.ബി.​െഎ നടത്തിയ അന്വേഷണത്തിലാണ്​ ആർ.ബി.​െഎ ഉദ്യോഗസ്ഥൻ അറസ്​റ്റിലായത്​.

ആവശ്യക്കാരെന്ന വ്യാജേന ചെന്നാണ്​ കള്ളപ്പണം വെളുപ്പിക്കുന്നവരെ എൻഫോഴ്​സ്​മെൻറ്​ ഉദ്യോഗസ്​ഥർ പിടികൂടിയത്​. 15 മുതൽ 35 ശതമാനം വരെ കമ്മീഷൻ കൈപ്പറ്റിയാണ്​ ഇടനിലക്കാരായ ഇവർ കള്ളപ്പണം ​വെളുപ്പിച്ച്​ നൽകിയിരുന്നത്​. ബംഗളൂരുവിൽ അറസ്​റ്റിലായവരിലൂടെ കള്ളപ്പണ റാക്കറ്റുകളും ബാങ്ക്​ ഉദ്യോഗസ്​ഥരും തമ്മിലുള്ള ബന്ധം പുറത്തുവന്നു കൊണ്ടിരിക്കയാണെന്ന്​  എൻഫോഴ്​സ്​മെൻറ്​ അധികൃതർ അറിയിച്ചിരുന്നു. റിസർവ്​ ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥ​െൻറ അറസ്​റ്റോടെ ഇത്​ കൂടുതൽ വ്യക്തമായി.
കള്ളപ്പണം പിടികൂടുന്നതി​െൻറ ഭാഗമായി എൻഫോഴസ്​മെൻറ്​ ഡയറക്​ടറേറ്റ്​ നവംബർ 30ന്​ ശേഷം ഡൽഹി, മുംബൈ, കൊൽക്കത്ത, ഗുവാഹത്തി, ​െചന്നൈ, ബാംഗ്ലൂർ എന്നീ നഗരങ്ങളിൽ റെയ്​ഡ്​ നടത്തിയിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black moneyCBIBangalore NewsRBI official
News Summary - Senior RBI Official Arrested For Allegedly Money Laundering
Next Story