Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുതിർന്ന എൻ.സി.പി നേതാവ് ബാബാ സിദ്ദീഖ് വെടിയേറ്റ് കൊല്ലപ്പെട്ടു

text_fields
bookmark_border
മൂന്നു പേർ മുംബൈ പൊലീസിന്‍റെ കസ്റ്റഡിയിൽ
Baba Siddique
cancel

മുംബൈ: എൻ.സി.പി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ദീഖ് വെടിയേറ്റ് കൊല്ലപ്പെട്ടു. അജ്ഞാതരായ ആ‍യുധധാരികളാണ് വെടിവെച്ചത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സിദ്ദീഖിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണവാർത്ത ലീലാവതി ആശുപത്രി അധികൃതരാണ് സ്ഥിരീകരിച്ചത്. ഒരു വെടിയുണ്ട സിദ്ദീഖിന്‍റെ നെഞ്ചിന് സമീപത്തും രണ്ടു വെടിയുണ്ടകൾ വയറ്റിലുമാണ് തറച്ചത്.

ബാന്ദ്ര ഈസ്റ്റിലാണ് സംഭവം നടന്നത്. മകനും ബാന്ദ്ര ഈസ്റ്റ് എം.എൽ.എയുമായ സീഷാൻ സിദ്ദീഖിന്‍റെ ഓഫീസിന് സമീപത്ത് വെച്ചാണ് വെടിയേറ്റത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.

വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Senior NCP leader Baba Siddique passes away
Next Story