Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവിനെതിരായ പരാമർശം:...

രാജീവിനെതിരായ പരാമർശം: മോദിക്കെതിരെ മുൻ സേന മേധാവികൾ

text_fields
bookmark_border
rajiv-gandhi-and-soniya
cancel

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധി, ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ​െഎ.എൻ.എസ്​ വിരാട്​ സ്വകാര്യ ആവശ്യങ് ങൾക്കായി ഉപയോഗിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ അസംബന്ധമെന്ന്​ വിശേഷിപ്പിച്ച്​ മുൻ സേന ാ മേധാവികൾ. വിരാടിനെ രാജീവ്​ ഗാന്ധി സ്വകാര്യ ടാക്​സിയായി ഉപയോഗിച്ചെന്ന, തെരഞ്ഞെടുപ്പ്​ റാലിയിലെ മോദിയുടെ പ രാമർശത്തെ ഖണ്ഡിച്ചുകൊണ്ട്​, നാവികസേന മുൻ മേധാവി റിട്ട. അഡ്​മിറൽ എൽ. രാംദാസും മുൻ കമാൻഡിങ്​ ഒാഫിസർമാരുമാണ്​ രം ഗത്തെത്തിയത്​. കൂടാതെ, അക്കാലത്തെ ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്ററും മോദിയുടെ ​ആരോപണം നിഷേധിച്ചു. ഇതേത്ത​ു ടർന്ന്​, പ്രധാനമന്ത്രി സ്​ഥിരം നുണയനാണെന്ന തിരിച്ചടിയുമായി കോൺഗ്രസും രംഗത്തുവന്നു.

രാജീവ്​ ഗാന്ധി സുഹൃ ത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ​െഎ.എൻ.എസ്​ വിരാടിൽ അവധി ആഘോഷിച്ചുവെന്ന്​ അന്ന്​ ചില മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തതായാണ്​​ ബുധനാഴ്​ച നടന്ന തെരഞ്ഞെടുപ്പ്​ റാലിയിൽ പ്രധാനമന്ത്രി ആരോപിച്ചത്​. വിദേശികളും ഇതിൽ സംബന്ധിച്ചുവെന്നും ആരോപിച്ചു.

താൻ ദക്ഷിണ ​നാവിക കമാൻഡി​​െൻറ മേധാവിയായിരുന്ന കാലത്ത്​ നടന്ന സംഭവം സംബന്ധിച്ച്​ റിട്ട. അഡ്​മിറൽ എൽ. രാംദാസ്​ തുറന്ന കത്തിലൂടെയാണ്​ നിഷേധക്കുറിപ്പ്​ ഇറക്കിയത്​. ‘‘കൊച്ചി ആസ്​ഥാനമായ ദക്ഷിണമേഖല നാവിക കമാൻഡി​​െൻറ തലവൻ എന്ന നിലയിൽ ഞാൻ ​െഎ.എൻ.എസ്​ വിരാടിൽ ഉണ്ടായിരുന്നു. മറ്റു നാലു കപ്പലുകളും വിരാടിനൊപ്പം ഉണ്ടായിരുന്നു. വിദേശികളോ പുറത്തുനിന്നുള്ളവരോ വിരാടിലോ ഒപ്പമുണ്ടായിരുന്ന കപ്പലിലോ ഉണ്ടായിരുന്നില്ല’’ -രാംദാസ്​ വിശദീകരിച്ചു.

അന്ന്​ വിരാടി​നും അനുബന്ധ കപ്പലുകൾക്കും നേതൃത്വം നൽകിയിരുന്ന വൈസ്​ അഡ്​മിറൽ വിനോദ്​ പസ്​റിച്ച, അഡ്​മിറൽ അരുൺ പ്രകാശ്​, വൈസ്​ അഡ്​മിറൽ മദൻജിത്​ സിങ്​ എന്നിവരുടെ പ്രതികരണം കൂടി ചേർത്താണ്​ ത​​െൻറ വിശദീകരണമെന്നും രാദാസ്​ കൂട്ടിച്ചേർത്തു.

ദ്വീപ്​ വികസന അതോറിറ്റിയുടെ ദ്വിദിന യോഗത്തിനായാണ്​ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയും പത്​നിയും അന്ന്​ ദ്വീപി​െലത്തിയിരുന്നതെന്ന്​ ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്ററായിരുന്ന വജാഹത്ത്​ ഹബീബുല്ല പറഞ്ഞു. ഇൗ പരിപാടിക്കുശേഷമാണ്​ രാജീവും പത്​നിയും, ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്ന ബംഗാരത്തേക്ക്​ തിരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘‘അദ്ദേഹത്തി​​െൻറ ഒൗദ്യോഗിക പരിപാടിയും അവധി ആഘോഷവും തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഇത്തരം പരാമർശങ്ങൾ നടത്തു​േമ്പാൾ പ്രധാനമന്ത്രി യഥാർഥ വിവരങ്ങൾ പരിശോധിക്കേണ്ടിയിരുന്നു’’ -ഹബീബുല്ല വ്യക്തമാക്കി.

അന്ന്​ വിരാടി​െന നയിച്ചിരുന്ന റിട്ട.​ വൈസ്​ അഡ്​മിറൽ വിനോദ്​ പസ്​റിച്ചയും ആരോപണം തള്ളി. ‘‘തിരുവനന്തപുരത്തുനിന്ന്​ ലക്ഷദ്വീപിലേക്കുള്ള വിരാടി​​െൻറ യാത്രയിൽ രാജീവും ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്ന പരാമർശം കള്ളമാണ്​. 1987ലെ ആ യാത്രയിൽ എല്ലാ പ്രോ​േട്ടാകോളും പാലിച്ചിരുന്നു. ലക്ഷദ്വീപിലെ ഒൗദ്യോഗിക പരിപാടിക്കായി തിരിച്ച പ്രധാനമന്ത്രിക്കൊപ്പം പത്​നിയും മകനുമായിരുന്നു ഉണ്ടായിരുന്നത്​. വിദേശികളോ മറ്റു അതിഥികളോ അന്ന്​ വിരാടിൽ ഉണ്ടായിരുന്നില്ല.’’ -അദ്ദേഹം വിശദീകരിച്ചു.

അതേസമയം, മറ്റൊരു നാവിക കമാൻഡർ വി.കെ. ജയ്​റ്റ്​ലി മോദിയുടെ ആരോപണം ശരിവെച്ചു. രാജീവും സോണിയയും വിരാടിനെ ബംഗാരത്ത്​ അവധിയാഘോഷിക്കാൻ ഉപയോഗിച്ചുവെന്നും താൻ ദൃക്​സാക്ഷിയാണെന്നും ജയ്​റ്റ്​ലി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiINS Viraatmalayalam newsGandhi FamilyNavy officer
News Summary - Senior Navy officer rejects PM Modi's claim, says 'Gandhi family on-board INS Viraat for official visit -india news
Next Story