Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​ വംശഹത്യ:...

ഗുജറാത്ത്​ വംശഹത്യ: മോദി വിരുദ്ധ ട്വീറ്റ്​ നീക്കം ചെയ്യാൻ ജമ്മുകശ്മീര്‍ പൊലീസിന്​ സമ്മർദ്ദം

text_fields
bookmark_border
ഗുജറാത്ത്​ വംശഹത്യ: മോദി വിരുദ്ധ  ട്വീറ്റ്​ നീക്കം ചെയ്യാൻ ജമ്മുകശ്മീര്‍ പൊലീസിന്​ സമ്മർദ്ദം
cancel

പരാമർശത്തെ വിമര്‍ശിച്ച് 2013ല്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് നീക്കം ചെയ്യാൻ നിർബന്ധിതനായി ജമ്മുകശ്​മീരിലെ സൈബർ പൊ ലീസ്​ ഉദ്യോഗസ്ഥൻ. സംസ്ഥാന സൈബര്‍ പൊലീസ് വിഭാഗം സൂപ്രണ്ട് താഹിര്‍ അഷ്റഫിനോടാണ്​ 2013ൽ പോസ്​റ്റ്​ ചെയ്​ത ട്വീ റ്റ്​ പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്​. ദേശവിരുദ്ധ പോസ്​റ്റുകൾ പ്രചരിപ്പിച്ചെന്നാരോപിച്ച്​ കശ്​മീ രിലെ മാധ്യമപ്രവര്‍ത്തകക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്ക് പിന്നാലെയാണ് സൈബർ പൊലീസ്​ ഉദ്യോഗസ്ഥനെതിരായ നടപടി.

2002ലെ ഗുജറാത്ത് വംശഹത്യയെകുറിച്ചുള്ള മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കൊണ്ട് താഹിര്‍ അഷ്റഫ്​ 2013ൽ ട്വീറ്റ്​ ചെയ്​ത പോസ്​റ്റാണ്​ വിവാദമായിരിക്കുന്നത്​. ‘2002 ലെ കലാപത്തെക്കുറിച്ച് നരേന്ദ്ര മോദിയുടെ നായ്ക്കുട്ടി താരതമ്യം, അദ്ദേഹത്തിൻെറ യഥാര്‍ത്ഥ സ്വഭാവം കാണിക്കുന്നു … ക്രൂരതയാണ്,’ -എന്നായിരുന്നു താഹിര്‍ അഷ്റഫി​​െൻറ ട്വീറ്റ്​.

എൻ.ഡി.ടി.വി നരേന്ദ്രമോദിയുമായി നടത്തിയ അഭിമുഖത്തിൽ വംശഹത്യയെ കുറിച്ചുള്ള ചോദ്യത്തതിന്​ ഒരു നായ്ക്കുട്ടി കാറിനടിയിൽ പെട്ടാൽ പോലും തന്നെ വേദനിപ്പിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദി പറഞ്ഞത്​.

താഹിര്‍ അഷ്റഫി​​െൻറ ട്വീറ്റ്​ ബി.ജെ.പി പ്രവർത്തകർ വീണ്ടും ചർച്ചയാക്കുകയായിരുന്നു. നിരവധി പേർ ഇത്​ റീട്വീറ്റ്​ ചെയ്യുകയും അഷ്​റഫിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്​തിട്ടുണ്ട്​. ഇതെ തുടർന്നാണ്​ ട്വീറ്റ്​ നീക്കം ചെയ്യാൻ പൊലീസ്​ നിർദേശിച്ചത്​.

ദേശവിരുദ്ധ പ്രചരണം എന്നാരോപിച്ച്​ 26 കാരിയായ വനിതാ ഫോട്ടോ ജേണലിസ്റ്റിനെതിരെ യു.എ.പി.എ ചുമത്തിയതോടെയാണ് താഹിര്‍ അഷ്റഫി​​െൻറ പഴയ ട്വീറ്റ് വീണ്ടും ചർച്ചയായത്​. ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റായ സഹ്​റ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുന്നതും, രാജ്യത്തിനെതിരെയുള്ളതും, നിയമ നിര്‍വഹണ ഏജന്‍സികളുടെ പ്രതിച്ഛായക്ക്​ കോട്ടം വരുത്തുന്നതുമായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ്​ പൊലീസ്​ യു.എ.പി.എ ചുമത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tweetjournalistindia newsAnti Modi postJ&K Cop
News Summary - Senior J&K Cop Called Out For Tweet Against PM After Charging Journalist - India news
Next Story