കർണാടകയിൽ മുതിർന്ന ജെ.ഡി.എസ് എം.എൽ.എ രാജിെവച്ചു
text_fieldsബംഗളൂരു: മേയ് 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ മുതിർന്ന ജെ.ഡി.എസ് എം.എൽ.എ എ.ടി. രാമസ്വാമി നിയമസഭാംഗത്വം രാജിെവച്ചു. അർകൽഗുഡ് മണ്ഡലം എം.എൽ.എയായ അദ്ദേഹം വെള്ളിയാഴ്ച നിയമസഭ സെക്രട്ടറിക്കാണ് രാജി നൽകിയത്. ബി.ജെ.പിയിലാണോ കോൺഗ്രസിലാണോ ചേരുകയെന്നതിൽ വ്യക്തതയില്ല.
ഈ ആഴ്ച രാജിവെക്കുന്ന രണ്ടാമത്തെ ജെ.ഡി.എസ് എം.എൽ.എയാണ്. എസ്.ആർ. ശ്രീനിവാസ് (ഗുബ്ബി ശ്രീനിവാസ് എന്ന വാസു) എം.എൽ.എ സ്ഥാനം രാജിവെച്ച് വ്യാഴാഴ്ച കോൺഗ്രസിൽ ചേർന്നിരുന്നു. ഹാസൻ ജില്ലയിലെ ജെ.ഡി.എസിന്റെ ശക്തികേന്ദ്രമായ അർകൽഗുഡിൽനിന്ന് നാല് തവണ എം.എൽ.എ ആയ രാമസ്വാമി അടുത്തിടെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. അതേസമയം, നേരത്തേ കോൺഗ്രസിലും ബി.ജെ.പിയിലും ഉണ്ടായിരുന്ന മുൻ മന്ത്രി എ. മഞ്ജു അടുത്തിടെ ജെ.ഡി.എസിൽ ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

