ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കോവിഡ്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പട്ടേൽ വീട്ടുനിരീക്ഷണത്തിലാണ്. ട്വിറ്ററിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം അറിയിച്ചത്.
"എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അഭ്യർഥിക്കുകയാണ്"- അഹമ്മദ് പട്ടേൽ ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസ് നേതാക്കളായ മനു അഭിഷേക് സിങ്വി, തരുൺ ഗോഗോയ് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പ്രഹ്ലാദ് പട്ടേൽ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.