Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിലെ...

തെലങ്കാനയിലെ കോൺഗ്രസ്​ നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

text_fields
bookmark_border
murder
cancel

ഹൈദരാബാദ്​: തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ്​ നേതാവ്​ രാമചന്ദ്ര റെഢ്​ഢിയെ ബന്ധുവും ഡ്രൈവറും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബന്ധുവായ പ്രതാപ്​ റെഢ്​ഢിയും അദ്ദേഹത്തി​​െൻറ ഡ്രൈവറും ചേർന്നാണ്​ കൃത്യം നടത്തിയത്​. ഭൂമി സംബന്ധമായ തർക്കമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചത്​. സംഭവത്തിന്​ ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.

കൊല്ലപ്പെട്ട രാമചന്ദ്ര റെഢ്​ഢിയും പ്രതാപ്​ റെഢ്​ഢിയും ഷാദ്​നഗർ എന്ന സ്ഥലത്തുവെച്ച്​ കാറിലിരുന്ന്​ ഭൂമി സംബന്ധമായ വിഷയം ചർച്ച ചെയ്യുകയും ഇത്​ പരസ്പരം വാക്കേറ്റത്തിലേക്ക്​ എത്തുകയുമായിരുന്നു. 

തുടർന്ന്​ പ്രതാപ്​ റെഢ്​ഢിയും ഡ്രൈവറും ചേർന്ന്​ രാമചന്ദ്ര റെഢ്​ഢിയെ കൊത്തുരു എന്ന സ്ഥലത്തേക്ക്​ കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ച്​ കടന്നുകളയുകയായിരുന്നു. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressTelanganamalayalam newsindia news
News Summary - Senior Congress leader abducted, murdered by relative in Telangana -India news
Next Story