Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുതിർന്ന പൗരന്മാരും രോഗികളും മാസ്ക് ധരിക്കണമെന്ന് കർണാടകയിൽ നിർദേശം

text_fields
bookmark_border
മുതിർന്ന പൗരന്മാരും രോഗികളും മാസ്ക് ധരിക്കണമെന്ന് കർണാടകയിൽ നിർദേശം
cancel

ബംഗളൂരു: കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാരും രോഗികളും മാസ്ക് ധരിക്കണമെന്ന് കർണാടക ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു. കേരളത്തിലടക്കം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കർണാടക മാസ്ക് നിർബന്ധമാക്കുന്നത്. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഹൃദ്രോഗമുള്ളവർ, മറ്റു രോഗങ്ങൾ അലട്ടുന്നവർ എന്നിവർ മാസ്ക് ധരിക്കണം -അദ്ദേഹം പറഞ്ഞു.

കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ജെ.​എ​ന്‍1 കേ​ര​ള​ത്തി​ല്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​യും ത​യാ​റെ​ടു​പ്പും ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ത്തോ​ട് നി​ർ​ദേ​ശി​ച്ചിരുന്നു. വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ര്‍ പൊ​തു​വേ കൂ​ടു​ത​ലു​ള്ള കേ​ര​ള​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്താ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഏ​താ​നും ആ​ഴ്ച​ക​ളാ​യി കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ന്നു​ണ്ട്. ലോ​ക​ത്ത് പു​തു​താ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന കോ​വി​ഡ് കേ​സു​ക​ളി​ല്‍ ന​ല്ല പ​ങ്കും ജെ.​എ​ന്‍1 വ​ക​ഭേ​ദ​മെ​ന്നാ​ണ് ക​ണ​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച 79കാ​രി​യാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

അ​തേ​സ​മ​യം, പു​തി​യ കോ​വി​ഡ് കേ​സു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​തും കാ​ര്യ​മാ​യ ചി​കി​ത്സ കൂ​ടാ​തെ​ത​ന്നെ ഭേ​ദ​മാ​കു​ന്ന​തു​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച് (ഐ.​സി.​എം.​ആ​ർ) വ്യ​ക്ത​മാ​ക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Senior citizens and patients should wear masks in Karnataka
Next Story