ആർ.എസ്.എസ് ക്യാമ്പിൽ പങ്കെടുക്കാൻ മോഹൻ ഭാഗവത് എത്തുന്നു, കരുതിയിരിക്കണമെന്ന് മമത
text_fieldsഗോരഖ്പൂർ: ബംഗാളിൽ നടക്കുന്ന ആർ.എസ്.എസ് പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ സംഘടന തലവൻ മോഹൻ ഭാഗവത് എത്തുന്നതിനെ പരിഹസിച്ച് മുഖ്യമന്ത്രി മമത ബാനർജി. പൊലിസ് ഭാഗവതിനെ മധുരം നൽകി സ്വാഗതം ചെയ്യണമെന്നും പക്ഷെ ഇവിടെ കലാപങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും മമത പറഞ്ഞു.
കേശ്യരിയിൽ നടക്കുന്ന മൂന്നാഴ്ച നീളുന്ന ക്യാമ്പിൽ മെയ് 17 മുതൽ 20 വരെയാകും ഭാഗവത് പങ്കെടുക്കുക. 'നമ്മുടെ ആതിഥ്യ മര്യാദ അദ്ദേഹം മനസ്സിലാക്കണം. പക്ഷെ സത്കാരം കൂടിപ്പോയാൽ അത് മുതലെടുത്തേക്കുമെന്നും കരുതിയിരിക്കണമെന്നും' മമത പറഞ്ഞു. പശ്ചിമ മിഡ്നാപൂരിൽ നടന്ന ഔദ്യോഗിക യോഗത്തിലാണ് മമത പൊലിസിനോടും സ്ഥലം എം.എൽ.എയോടും മുൻകരുതലുകളെടുക്കാന്‍ ആവശ്യപ്പെട്ടത്.
മമതയുടെ പരിഹാസത്തെ വിമർശിച്ച് മുതിർന്ന ആർ.എസ്.എസ് പ്രവർത്തകൻ ദേബശിഷ് ചൗധരി രംഗത്തെത്തിയിരുന്നു. 'ഞങ്ങളുടെ പ്രവർത്തനങ്ങൾ ശ്രദ്ധയോടെ കാണുന്ന മുഖ്യമന്ത്രി തബ്ലീഗ് ജമാത്തെ ക്യാമ്പുകൾ ഒന്ന് സന്ദർശിക്കണമെന്ന്' ചൗധരി പറഞ്ഞു.