തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ലോക്ഡൗണിൽ കുടുങ്ങികിടക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ കണ്ടെത്തി 15 ദിവസത്തിനകം സ്വന്തം നാട്ടിലെത്തിക്കണമെന്ന് സുപ്രീംകോടതി. തൊഴിലാളികൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം ശ്രമിക് ട്രെയിനുകൾ ഏർപ്പെടുത്തണം. ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ ബെഞ്ചിേൻറതാണ് നിർദേശം.
‘ലോക്ഡൗൺ ലംഘനത്തിനെടുത്ത കേസുകൾ പിൻവലിക്കണം’
ലോക്ഡൗൺ ലംഘനത്തിന് തൊഴിലാളികൾക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് വിവിധ സർക്കാരുകൾ വീടുകളിലേക്ക് മടങ്ങാൻ ശ്രമിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാരുകൾ തയാറാക്കിയ എല്ലാ പദ്ധതികളും ആനുകൂല്യങ്ങളും പരസ്യപ്പെടുത്തണം. മുൻഗണന ക്രമം അനുസരിച്ച് അന്തർ സംസ്ഥാന തൊഴിലാളികളുടെ പട്ടിക തയാറാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. നാട്ടിലേക്ക് മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് അവരുടെ നൈപുണ്യം അനുസരിച്ച് തൊഴിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഉത്തരവ് നടപ്പിലാക്കുന്നതിൻെറ പുരോഗതി വിലയിരുത്താൻ സ്വമേധയാ എടുത്ത ഹരജി സുപ്രീംകോടതി ജൂലൈ എട്ടിന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
