ശിവസേനയും മറ്റ് സഖ്യകക്ഷികളും അവിശ്വാസ പ്രമയത്തിനെതിരെ വോട്ടു ചെയ്യുമെന്ന് കേന്ദ്ര മന്ത്രി
text_fieldsന്യൂഡൽഹി: എൻ.ഡി.എ സഖ്യത്തിലെ പ്രശ്നക്കാരായ ശിവസേന അടക്കം എല്ലാവരും അവിശ്വാസ പ്രമേയത്തിൽ കേന്ദ്രത്തിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാർ. വെള്ളിയാഴ്ചയാണ് ടി.ഡി.പി മോദി സർക്കാറിനെതിരായി അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. എൻ.ഡി.എ ഒറ്റക്കെട്ടാണെന്നും എല്ലാ സഖ്യകക്ഷികളും പ്രമേയത്തിനെതിരായി വോട്ടു ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ലോക്സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസ പ്രമേയം മറികടക്കാൻ കേന്ദ്ര സർക്കാറിന് ബുദ്ധിമുട്ടുണ്ടാകില്ല. അവിശ്വാസം വിജയിക്കണമെങ്കിൽ 268 അംഗങ്ങൾ േവാട്ടുചെയ്യണം എന്നിരിക്കെ 535 അംഗ അഭയിൽ 313 പേരും എൻ.ഡി.എ അംഗങ്ങളാണ്. എൻ.ഡി.എ സഖ്യ കക്ഷിയായ ശിവസേന പാലം വലിക്കുമെന്ന പ്രതീക്ഷയാണ് പ്രതിപക്ഷത്തിനുള്ളത്. ശിവ സേനക്ക് 18 അംഗങ്ങളാണുള്ളത്. നിലവിൽ സഖ്യകക്ഷിക്കുള്ളിൽ പ്രതിപക്ഷം പോലെ പ്രവർത്തിക്കുന്ന സേന ഇതുവരെ നിലപാട് വ്യക്തമാക്കിയിടില്ല.
